#MKRaghavan | ഗുഡ് മോർണിങുമായി എംകെ രാഘവൻ സെൻട്രൽ മാർക്കറ്റിൽ ; തൊഴിലാളികളുടെ ഹൃദ്യമായ സ്വീകരണം

#MKRaghavan | ഗുഡ് മോർണിങുമായി എംകെ രാഘവൻ സെൻട്രൽ മാർക്കറ്റിൽ ; തൊഴിലാളികളുടെ ഹൃദ്യമായ സ്വീകരണം
Apr 16, 2024 06:16 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) പ്രഭാത സവാരിയുമായി കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തിയ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന് ഹൃദ്യമായ സ്വീകരണവുമായി തൊഴിലാളികൾ.

വോട്ടഭ്യർത്ഥനയുമായി മാർക്കറ്റിൽ എത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിലൂടെയാണ് എസ്ടിയു പ്രവർത്തകർ അടക്കമുള്ള തൊഴിലാളികൾ വരവേറ്റത്. 

മര്‍ക്കറ്റിലൂടെ പര്യടനം മാത്രമല്ല, ഓരോരോ ആളുകളുമായി കുശലാന്വേഷണങ്ങള്‍ നടത്തിയായിരുന്നു എംകെ രാഘവന്റെ പുലര്‍കാല സന്ദര്‍ശനം. ജനഹൃദയങ്ങളിലെ വികസന നായകനെ തൊഴിലാളികള്‍ സ്വന്തമെന്നപോലെയാണ് മര്‍ക്കറ്റിലൂടെ ആനയിച്ചു.


നേരത്തെ കോഴിക്കോട് പാളയം മാര്‍ക്കറ്റിലും പുതിയാപ്പ ഹാര്‍ബറിലും സ്ഥാനാര്‍ഥിക്ക് ഇത്തരത്തില്‍ വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന്റെ മുക്കും മൂലയും അറിയുന്ന ജനനായകന് മുന്നില്‍ പ്രത്യേകിച്ച് ഒന്നും ബോദ്ധ്യപ്പെടുത്താന്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഫിഷിങ് ഹാര്‍ബറിലും മാര്‍ക്കറ്റിലും വരുത്തേണ്ട നൂതന വികസന ആവശ്യങ്ങള്‍ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ ഓര്‍മപ്പെടുത്തി. മാലിന്യ സംസ്‌കരണത്തില്‍ പൂര്‍ണ്ണമായ പരിഹാര നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

കൂടാതെ മാര്‍ക്കറ്റിലെ ഗതാഗത പ്രശ്‌നം, പാര്‍ക്കിംഗ് പ്രശ്‌നം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ക്ക് പരിഹാരം കാണാനുണ്ടെന്നും എംകെ രാഘവനെ അറിയിച്ചു. 'ആവേശത്തോടെയാണ് അവര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എന്നെ സ്വീകരിച്ചത്.

അവരില്‍ ഒരാളായാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ഈ നാടിനും ഇവിടെയുള്ളവര്‍ക്കും എന്നെ അറിയാം, കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി എനിക്ക് അവരെയും, അവരുടെ മുഴുവന്‍ സമയ എംപിയായാണ് ഞാന്‍ ഇത്രകാലം നിന്നത്.

ഏത് സമയത്തും എന്ത് ആവശ്യത്തിനും എന്റെ ഓഫീസില്‍ വരാന്‍ ഒരാളുടെയും ശുപാര്‍ശ ഇല്ലാതെ അവര്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയതുടര്‍ച്ച ഉറപ്പാണ്. യുഡിഎഫിന്റെ ഉറച്ചമണ്ഡലമായി കോഴിക്കോട് മാറിക്കഴിഞ്ഞു.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസനങ്ങള്‍ നാട്ടില്‍ വരുത്തിയത്തിന്റെ മാറ്റമാണിത്. കഴിഞ്ഞ 15 വര്‍ഷത്തെ എം.പിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. നാട്ടില്‍ വന്ന മാറ്റം നേരിട്ടറിഞ്ഞ തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്, എംകെ രാഘവന്‍ പ്രതികരിച്ചു.


' സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വികസനം എന്റെ പ്രധാന അജണ്ട എനിക്ക് കോഴിക്കോടിനായി ഇനിയും വികസന സ്വപ്നങ്ങളുണ്ട്.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനം, റെയില്‍വേ വികസനം, കൂടുതല്‍ ട്രെയിനുകള്‍, തീരദേശ വികസനം, നാഷണല്‍ ഹൈവേ പൂര്‍ത്തിയാകുന്നതോടെ കോഴിക്കോടിന്റെ മറ്റു മേഖലകളെ ബന്ധിപ്പിച്ചുള്ള റോഡുകള്‍, കോഴിക്കോടിനായി എയിംസ് തുടങ്ങിയ മേഖലകളില്‍ എല്ലാ  സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന പദ്ധതികളുണ്ടാകുമെന്നും എംകെ രാഘവൻ കൂട്ടിച്ചേർത്തു.

ഇറച്ചി കടയിലും മറ്റുമായി മാർക്കറ്റിലെ ഓരോ കടകളിലും കയറിയിറങ്ങിയ സ്ഥാനാർഥി മണിക്കൂറോളം തൊഴിലാളികൾക്കൊപ്പം ചെലവഴിച്ചു. തുടർന്ന് പ്രതിദിന സ്ഥാനാർഥി പര്യടനത്തിനായി മടങ്ങി.

യു.ഡി.എഫ് നേതാക്കളായ സക്കീർ പി, അർഷുൽ അഹമ്മദ്, വി റമീസ്, പിപി റസിക്ക്, സകരിയ പി ഹുസൈൻ, ഷരീഫ് കുറ്റിച്ചിറ തുടങ്ങിവർ സ്ഥാനാർഥി എംകെ രാഘവനൊപ്പം ഉണ്ടായിരുന്നു.

#MKRaghavan #CentralMarket #goodmorning; #warm #welcome #workers

Next TV

Related Stories
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

Apr 28, 2024 10:24 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ...

Read More >>
#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

Apr 27, 2024 07:53 PM

#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ ഒരു മിനിറ്റു കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. ഇതു നാലു മിനിറ്റ് വരെ നീണ്ടു. തെരഞ്ഞെടുപ്പിന്റെ പ്രധാന അജൻഡ മോദിയുടെ...

Read More >>
#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Apr 27, 2024 04:47 PM

#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

പോളിങ് അട്ടിമറിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി...

Read More >>
#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

Apr 23, 2024 02:33 PM

#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

എന്തടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വികസന പ്രവർത്തനം നടത്തിയത് എംകെ രാഘവന്റെ നേതൃത്വത്തിലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നതെന്നും എം...

Read More >>
#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

Apr 22, 2024 01:28 PM

#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

അതുകൊണ്ട് മോദിക്കൊപ്പം അണിചേരാൻ ഈ തിരഞ്ഞെടുപ്പ് നാം പ്രയോജനപ്പെടുത്തണമെന്ന് എം ടി രാമേശ് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിലെ നായർ മഠത്തിൽ നിന്നാണ് എൻഡിഎ...

Read More >>
#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ

Apr 22, 2024 01:23 PM

#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ

റോഡ് ഷോക്കിടെ ആരോ തങ്ങളുടെ ചെവിയിലും ആ രഹസ്യം...

Read More >>
Top Stories