#NDA | വികസന സ്വപ്നങ്ങൾ പൊലിഞ്ഞ കോഴിക്കോട്; കുറ്റപത്രം പുറത്തിറക്കി എൻഡിഎ

#NDA | വികസന സ്വപ്നങ്ങൾ പൊലിഞ്ഞ കോഴിക്കോട്; കുറ്റപത്രം പുറത്തിറക്കി എൻഡിഎ
Apr 16, 2024 01:59 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) കോഴിക്കോടിൻ്റെ വികസനം മുഖ്യ ചർച്ചാവിഷയമാക്കിയാണ് എൻഡിഎ കുറ്റപത്രം പുറത്തിറക്കിയത്.

നഗരത്തിലെ ഗതാഗതക്കുരുക്ക്, കനോലി കനാലിന്റെ നവീകരണം, കോം ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമാഫിയും രാഷ്ട്രീയ ഗൂഢാലോചനയും, മാവൂർ ഗ്വാളിയോർ റയേൺസ്, റെയിൽവേ സ്റ്റേഷൻ വികസനം, നഗരത്തിലെ അമൃത് പദ്ധതി, തീരദേശ അവഗണന, കാർഷിക മേഖലയിലെ അവഗണന, ഐടി ഹബ്ബ്, അടിസ്ഥാന സൗകര്യമേഖലകൾ തുടങ്ങിയ നീറുന്ന ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടാണ് എൻഡിഎയുടെ കുറ്റപത്രം പുറത്തിറക്കിയത്.

നൂറ്റാണ്ടുകൾക്ക് മുൻപ് വാണിജ്യ വ്യവസായ സാംസ്കാരിക,കാർഷിക മേഖലകളിൽ ലോകപ്രശസ്തി ആർജ്ജിച്ച സംഭാവനകൾ നൽകിയ കോഴിക്കോട് ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്ന് എൻഡിഎ ചോദിക്കുന്നു.

വികസന വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യവും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കഴിഞ്ഞ 10 വർഷക്കാലം രാജ്യം മോദിയുടെ കീഴിൽ കൈവരിച്ച വികസന നേട്ടങ്ങൾ കോഴിക്കോട്ടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ എംപി പരാജയപ്പെട്ടതും കുറ്റപത്രത്തിൽ ചുണ്ടികാണിക്കുന്നു.

ബിജെപി ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ കുറ്റപത്രം പ്രകാശനം ചെയ്തു. ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.എൻ ദേവദാസ്, അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ. സജീവൻ, ലോകസഭാമണ്ഡലം ഇൻചാർജ്ജ് കെ. നാരായണൻ മാസ്റ്റർ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, മേഖല ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ , സന്തോഷ് കാളിയത്ത്, രാജീവൻ കെ.പി, വിജയൻ താനാളിൽ തുടങ്ങിയവർ സംസാരിച്ചു.

#Kozhikode, #whose #dreams #development #dashed; #NDA #released #chargesheet

Next TV

Related Stories
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

Apr 28, 2024 10:24 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ...

Read More >>
#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

Apr 27, 2024 07:53 PM

#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ ഒരു മിനിറ്റു കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. ഇതു നാലു മിനിറ്റ് വരെ നീണ്ടു. തെരഞ്ഞെടുപ്പിന്റെ പ്രധാന അജൻഡ മോദിയുടെ...

Read More >>
#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Apr 27, 2024 04:47 PM

#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

പോളിങ് അട്ടിമറിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി...

Read More >>
#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

Apr 23, 2024 02:33 PM

#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

എന്തടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വികസന പ്രവർത്തനം നടത്തിയത് എംകെ രാഘവന്റെ നേതൃത്വത്തിലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നതെന്നും എം...

Read More >>
#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

Apr 22, 2024 01:28 PM

#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

അതുകൊണ്ട് മോദിക്കൊപ്പം അണിചേരാൻ ഈ തിരഞ്ഞെടുപ്പ് നാം പ്രയോജനപ്പെടുത്തണമെന്ന് എം ടി രാമേശ് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിലെ നായർ മഠത്തിൽ നിന്നാണ് എൻഡിഎ...

Read More >>
#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ

Apr 22, 2024 01:23 PM

#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ

റോഡ് ഷോക്കിടെ ആരോ തങ്ങളുടെ ചെവിയിലും ആ രഹസ്യം...

Read More >>
Top Stories