#PravrthiAyurHeritage | യുവ സംരംഭകരുടെ ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രമായ പ്രവൃതി ആയൂര്‍ ഹെറിറ്റേജ് ഉദ്ഘാടനം 25-ന്

#PravrthiAyurHeritage | യുവ സംരംഭകരുടെ ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രമായ പ്രവൃതി ആയൂര്‍ ഹെറിറ്റേജ് ഉദ്ഘാടനം 25-ന്
Feb 22, 2024 10:29 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) യുവ സംരംഭകരുടെ ആയൂര്‍വ്വേദ ചികിത്സാ കേന്ദ്രമായ പ്രവൃതി ആയുര്‍ ഹെറിറ്റേജ് 25ന് ഞായര്‍ വൈകിട്ട് 4.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. അഖില്‍.ആര്‍ കൃഷ്ണനും, പ്രോഗ്രാം കമ്മറ്റി ചെയര്‍മാനും, മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡണ്ടുമായ ഷെവ.സി.ഇ.ചാക്കുണ്ണിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍, മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ.ജോഷ്വക്ക് നല്‍കി നിര്‍വ്വഹിക്കും.

മലബാറിന്റെ ടൂറിസം വികസനത്തില്‍ ആയൂര്‍വ്വേദ ചികിത്സാ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മലബാര്‍ ടൂറിസം കൂടുതല്‍ പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഷെവ.സി.ഇ.ചാക്കുണ്ണി ചൂണ്ടിക്കാട്ടി.

നഗര സഭ ഏഴഴക് പദ്ധതിയുമായി നിര്‍ദ്ദേശിക്കപ്പെട്ടതുപോലെ പൂര്‍ണ്ണമായും പൈതൃക രീതിയിലാണ് പ്രവൃതി ആയൂര്‍ ഹെറിറ്റേജ് സജ്ജീകരിച്ചിട്ടുള്ളത്.

എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണിവരെയും ഞായറാഴ്ചകളില്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 വരെയുമാണ് പ്രവര്‍ത്തന സമയം. വാര്‍ത്താസമ്മേളനത്തില്‍ ഡോ.അഖിലാ ശങ്കര്‍, മഞ്ജുശ്രീ, അഡ്വ.എം.കെ.അയ്യപ്പന്‍, പി.ഐ.അജയന്‍ പങ്കെടുത്തു.

#PravrthiAyurHeritage, #Ayurvedic #treatment #center #young #entrepreneurs, #inaugurated

Next TV

Related Stories
#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

Oct 17, 2024 09:55 PM

#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ, വി ആ ർ സുധീഷ്, യു കെ കുമാരൻമാസ്റ്റർ, വി ടി മുരളി, കെ സി അബു, കവിൽ പി മാധവൻ...

Read More >>
#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

Oct 17, 2024 07:46 PM

#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ...

Read More >>
#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

Oct 17, 2024 02:13 PM

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം...

Read More >>
#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 17, 2024 10:47 AM

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
Top Stories










News Roundup






Entertainment News