#award | അക്ഷരം പുരസ്കാരം; ഇന്ദുമേനോന് ബഹുമുഖ പ്രതിഭാ പുരസ്ക്കാരം

#award | അക്ഷരം പുരസ്കാരം; ഇന്ദുമേനോന് ബഹുമുഖ പ്രതിഭാ പുരസ്ക്കാരം
Jan 29, 2024 10:27 AM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) അഖിലകേരള കലാസാഹിത്യ സാംസ്കാരികരംഗവും, കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

എഴുത്തുകാരിയും ചലച്ചിത്ര തിരക്കഥാകൃത്തുമായ ഇന്ദു മേനോൻ, എഴുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവും കവിയും സാഹിത്യകാരനുമായ ബേപ്പൂർ മുരളീധരപ്പണിക്കർ എന്നിവരെ ബഹുമുഖപ്രതിഭാ പുരസ്കാരങ്ങൾക്കും മാതൃഭൂമി ന്യൂസ് ചാനൽ ന്യൂസ് എഡിറ്റർ ജി.പ്രസാദ്കുമാർ,

പത്രപ്രവർത്തകൻ സന്തോഷ് വേങ്ങേരി (മലയാള മനോരമ), ജെ.സി.ഐ. ട്രെയിനർ പ്രദീപൻ തൈക്കണ്ടി, കോഡ്മി ഹബ് ഇന്റർനാഷണൽ സി.ഇ.ഒ. ഷമീന കെ.എ., നക്ഷത്രരാജ്യം മാനേജിംഗ് എഡിറ്റർ ഇ.രാധാകൃഷ്ണൻ എന്നിവരെ പ്രതിഭാപുരസ്കാരങ്ങൾക്കും തിരഞ്ഞെടുത്തു.

സുപ്രഭാതം ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണനാണ് യുവപ്രതിഭാ പുരസ്കാരം. വിവിധ സാഹിത്യ വിഭാഗങ്ങളിൽനിന്ന് ഹാരിസ് രാജ്, ശ്രീധരൻ കൂത്താളി, ടി.ടി.സരോജിനി, ശ്രീരഞ്ജിനി ചേവായൂർ, അജിത്ത് നാരായണൻ, ശ്രീലത രാധാകൃഷ്ണൻ, സി.പി.പത്മചന്ദ്രൻ, പൂജ ഗീത,

മനോജ്കുമാർ പൂളക്കൽ, റേഡിയോ മാംഗോ അവതാരകരായ ബെൻസി അയ്യമ്പിള്ളി, മനോ ജോസ്, മാധ്യമ മേഖലയിൽനിന്ന് ഫസ്ന ഫാത്തിമ (ചന്ദ്രിക), കെ.കെ.ജയേഷ് (ജനയുഗം), കെ.ടി.വിബീഷ് (മാധ്യമം) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ., മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടി, സാഹിത്യകാരി കെ.പി.സുധീര എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം.ഡി. ഡോ.ഷാഹുൽ ഹമീദും ജൂറി ചെയർമാൻ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.

#letter #award; #Indumenon #multifaceted #talent #award

Next TV

Related Stories
#BJP | ഹരിയാനയിലെ ഹാട്രിക് വിജയം; കോഴിക്കോട് ബീച്ചില്‍ ബിജെപി വിജയാഹ്ലാദ പ്രകടനം നടത്തി

Oct 8, 2024 08:38 PM

#BJP | ഹരിയാനയിലെ ഹാട്രിക് വിജയം; കോഴിക്കോട് ബീച്ചില്‍ ബിജെപി വിജയാഹ്ലാദ പ്രകടനം നടത്തി

ഹരിയാനയില്‍ പ്രതികൂല പരിതസ്ഥിതിയിലെ ഹാട്രിക് വിജയം വലിയ ആവേശം പകരുന്നതാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍...

Read More >>
#MediaAward | കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരം ഏബിൾ. സി. അലക്സിന്

Oct 8, 2024 05:11 PM

#MediaAward | കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരം ഏബിൾ. സി. അലക്സിന്

ഈ മാസം 13ന് ഞായറാഴ്ച സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ കോഴിക്കോട് കൈരളി - ശ്രീ തീയേറ്റർ സമുച്ചയത്തിലെ "വേദി ഓഡിറ്റോറിയത്തിൽ" നടക്കുന്ന ചടങ്ങിൽ...

Read More >>
#KBGaneshkumar | കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം: പുതിയ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി

Oct 6, 2024 08:33 PM

#KBGaneshkumar | കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം: പുതിയ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി

യഥാർഥ കുഴപ്പങ്ങൾ കണ്ടെത്തി, ചുരുങ്ങിയ ചെലവിൽ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പഠന സംഘത്തെ...

Read More >>
#Gangatarangam | പി.വി.ഗംഗാധരന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ചലച്ചിത്ര ശിൽപശാലയ്‌ക്ക് കോഴിക്കോട് തുടക്കം

Oct 5, 2024 03:59 PM

#Gangatarangam | പി.വി.ഗംഗാധരന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ചലച്ചിത്ര ശിൽപശാലയ്‌ക്ക് കോഴിക്കോട് തുടക്കം

ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി...

Read More >>
#IVShashankanmemorial | ഐ.വി ശശാങ്കൻ അനുസ്മരണ പൊതുസമ്മേളനം നാളെ; ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Oct 3, 2024 08:33 PM

#IVShashankanmemorial | ഐ.വി ശശാങ്കൻ അനുസ്മരണ പൊതുസമ്മേളനം നാളെ; ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം സി പി ഐ കോഴിക്കോട് ജില്ലാ കൗൺസിൽ ഓഫീസ് കൃഷ്ണപിള്ള മന്ദിരത്തിൽ ഇന്ന്...

Read More >>
#IVShashankan | സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവുമായ ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു

Oct 3, 2024 07:23 PM

#IVShashankan | സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവുമായ ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു

ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, അസി. സെക്രട്ടറിമാരായ അഡ്വ. പി. ഗവാസ്, പി.കെ. നാസർ...

Read More >>
Top Stories

Entertainment News