---
title: "#honored | കോഴിക്കോട് നാടക ഗ്രാമം നാടക പ്രവർത്തകരെ ആദരിച്ചു "
english_title: "#Kozhikode #Drama #Village #felicitated #drama #workers"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/178817/kozhikode-drama-village-felicitated-drama-workers"
published_at: "2024-01-23T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af52bfa46dd_vbc.jpg"
keywords: []
---

# #honored | കോഴിക്കോട് നാടക ഗ്രാമം നാടക പ്രവർത്തകരെ ആദരിച്ചു 

> **Lead Summary:** **കോഴിക്കോട് : [ **നാടക ഗ്രാമം നാടക പ്രവർത്തകരെ ആദരിച്ചു. നാടകഗ്രാമം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.

## Article Content

**കോഴിക്കോട് : [ **നാടക ഗ്രാമം നാടക പ്രവർത്തകരെ ആദരിച്ചു. നാടകഗ്രാമം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.

മടവൂരിൽ നടന്ന വാർഷികജനറൽ ബോഡിയോഗത്തിൽ നാടകഗ്രാമം അംഗങ്ങളായ പ്രശസ്ത ചിത്രകാരനും നാടക പ്രവർത്തകനുമായ സജീവ് കീഴരിയൂരിനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടക മത്സരത്തിൽ A ഗ്രേഡ് നേടിയ ഉമ്പർട്ടോ എക്കോ നാടക സംവിധായകനായ ഛന്ദസ്സ് സായിജയേയും ആദരിച്ചു.

ചടങ്ങിൽ ടി. സുരേഷ് ബാബു, മധുമങ്കൂട്ടിൽ, ഷൈജു കെ പി, കെ.ടി മോഹൻദാസ്, സജു കുറിഞ്ഞോളി, വിനോദ് പിലാശ്ശേരി, സോമൻ നോബിൾ, പുരുഷോത്തമൻ , വേണുഗോപാൽ പുറ്റാട്ട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/178817/kozhikode-drama-village-felicitated-drama-workers)