കോഴിക്കോട് : (kozhikode.truevisionnews.com) നാടക ഗ്രാമം നാടക പ്രവർത്തകരെ ആദരിച്ചു. നാടകഗ്രാമം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.
മടവൂരിൽ നടന്ന വാർഷികജനറൽ ബോഡിയോഗത്തിൽ നാടകഗ്രാമം അംഗങ്ങളായ പ്രശസ്ത ചിത്രകാരനും നാടക പ്രവർത്തകനുമായ സജീവ് കീഴരിയൂരിനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടക മത്സരത്തിൽ A ഗ്രേഡ് നേടിയ ഉമ്പർട്ടോ എക്കോ നാടക സംവിധായകനായ ഛന്ദസ്സ് സായിജയേയും ആദരിച്ചു.
ചടങ്ങിൽ ടി. സുരേഷ് ബാബു, മധുമങ്കൂട്ടിൽ, ഷൈജു കെ പി, കെ.ടി മോഹൻദാസ്, സജു കുറിഞ്ഞോളി, വിനോദ് പിലാശ്ശേരി, സോമൻ നോബിൾ, പുരുഷോത്തമൻ , വേണുഗോപാൽ പുറ്റാട്ട് തുടങ്ങിയവർ സംസാരിച്ചു.
#Kozhikode #Drama #Village #felicitated #drama #workers