കോഴിക്കോട് : (kozhikode.truevisionnews.com) മാനവികതയുടെ ഉണർത്തു പാട്ടു പാടാൻ കലാകാരന്മാർക്ക് കഴിയണമെന്ന് ഡോ : എം.പി അബ്ദുസമദ് സമദാനി എം.പി. കലകൾ നന്മയുടെ അടയാളങ്ങളാണ്. നല്ല കലാകാരൻമാർ എന്നും ജീവിക്കും. കലുഷിതമായ കാലത്ത് നന്മയുടെ കലാവാഹകർ ആവാൻ നമുക്ക് കഴിയണം.
കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി സമാപന സമ്മേളനം കോഴിക്കോട് ടൌൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമി ആക്റ്റിങ് പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ.എം കെ മുനീർ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.
പി എച്ച് സ്മാരക മാനവ മൈത്രീ പുരസ്‌കാരം എഴുത്തുകാരൻ കെ.പി രാമനുണ്ണിക്ക് സമദാനി സമ്മാനിച്ചു. കവി ബാപ്പു വെള്ളിപറമ്പ്, ഗായിക മുക്കം സാജിദ, ഡോ. അനീസ് നൂറേൻ,ചന്ദ്ര ശേഖരൻ പുല്ലങ്കോട്, വി. എം.എ സലാം ഈരാറ്റു പേട്ട എന്നിവർക്കും അവാർഡുകൾ നൽകി.
10001 രൂപയുടെ ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. സപ്ലിമെൻ്റ് പ്രകാശനം കെ.പി. രാമനുണ്ണിക്ക് നൽകി സമദാനി നിർവ്വഹിച്ചു. പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി നേടിയ കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വഹീദക്ക് ചടങ്ങിൽ ഉപഹാരം നൽകി. സിൽവർ ജൂബിലി കൺവീനർ പി.വി ഹസീബ് റഹ്മാൻ പി.എച്ച് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
പ്രൊഫ: എ.പി സുബൈർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. കവി പക്കർ പന്നൂര്, കെ.വി അബുട്ടി, മൊയ്തു മാസ്റ്റർ വാണിമേൽ,സി.കെ കുഞ്ഞമ്മദ് മാസ്റ്റർ, അക്കാദമി ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ,ട്രഷറർ രാജീവൻ ചാലോടൻ,
കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ്, കൊച്ചിൻ ശരീഫ്,നൗഷാദ് വടകര,ഡോ: സിദ്ദീഖ് മങ്കട, നാസർ കടമേരി, നാസർ മേച്ചേരി, ഇല്യാസ് മണ്ണാർക്കാട്, ഇഷ്റത്ത് സബ, ജിൽസിയ ടീച്ചർ, കെ.കെ മുഹമ്മദ് റഫീഖ്, ഫസൽ കൊടുവള്ളി, മുഹമ്മദലി കാസർഗോഡ്, അഷ്റഫ് ടി കൊടുവള്ളി,അബ്ദു റഹിമാൻ കള്ളിതൊടി, അനസ് പരപ്പിൽ, സാബിഖ് കോഴങ്ങോറൻ എന്നിവർ പ്രസംഗിച്ചു.
കോൽക്കളിയും, ഇശൽ രാവും അരങ്ങേറി. കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടിയുള്ള മൗന പ്രാർത്ഥനയോടെയാണ് പരിപാടി തുടങ്ങിയത്. ഡോ എം.ജി എസ് നാരായണൻ്റെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു.
Artists should able sing songs awaken humanity Samadani