കൊടുവള്ളി: (kozhikode.truevisionnews.com) മർകസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കളരാന്തിരി റഹ്മത്താബാദിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് നാടിന് സമർപ്പിച്ചു. പ്രദേശത്ത് കുടിവെള്ള ക്ഷാമം പതിവായ സാഹചര്യത്തിൽ എസ് വൈ എസ് റഹ്മത്താബാദ് യൂനിറ്റ് കമ്മിറ്റി മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് ശുദ്ധജല പദ്ധതി ആരംഭിച്ചത്.
നഗരസഭയിലെ എട്ടാം ഡിവിഷനിലെ 15 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച പൊതുകിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്.
കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പദ്ധതി സമർപ്പിച്ചു. മർകസ് ഡയരക്ടർ സി പി ഉബൈദുല്ലാഹ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
കൗൺസിലർ ടി കെ ശംസുദ്ദീൻ, കെ പി കുഞ്ഞോതി മാസ്റ്റർ, നൗഫൽ അഹ്സനി, നാസർ സഖാഫി കരീറ്റിപറമ്പ്, ഡോ. അബൂബക്കർ നിസാമി, അബ്ദുറഹ്മാൻ മണ്ണാറക്കോത്ത്, മുജീബ് കെ വി, ഇബ്രാഹിം മാസ്റ്റർ കളരാന്തിരി, ബശീർ സഖാഫി,
യൂനുസ് പട്ടിണിക്കര, ഇസ്മായിൽ ടി കെ, ഇബ്‌റാഹീം അഹ്സനി പോർങ്ങോട്ടൂർ, മുഹമ്മദലി പട്ടിണിക്കര, ഖാലിദ് മുസ്‌ലിയാർ, ശരീഫ് കെ വി, റാഫി ഇ കെ റഹ്മത്താബാദ് എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
#Markus #submitted #drinkingwaterproject