Dec 19, 2024 11:11 AM

കൊയിലാണ്ടി: (kozhikode.truevisionnews.com) കൊയിലാണ്ടി കോമത്ത്കരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.

നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30ടെയാണ് സംഭവം.

കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർത്തിക ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ബസ്സ് മതിലിൽ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന ഒരാൾക്കും ബസ്സിലുണ്ടായിരുന്ന നിരവധി പേർക്കും പരിക്കേറ്റു.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#bus #pickupvan #collide #Koilandi #Many #people #injured

Next TV

Top Stories