ബാലുശ്ശേരി: (kozhikode.truevisionnews.com) ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമായി. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടങ്ങൾ പതിവാണ്.
മുൻപു നടപടികൾ തുടങ്ങിയെങ്കിലും പൂർത്തിയായില്ല.
പോസ്റ്റ് ഓഫിസ് സ്റ്റോപ്, ബസ് സ്റ്റാൻഡിനു സമീപം, കൈരളി ജംക്‌ഷൻ വൈകുണ്ഠം എന്നിവിടങ്ങളിൽ സീബ്രാ ലൈനുകൾ ഇല്ലാത്തതിനാൽ വലിയ പ്രയാസത്തിലാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ.
സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കാത്തതിലും തെരുവ് വിളക്കുകൾ കത്തിക്കാത്തതിലും പ്രതിഷേധിച്ചു പൊതുപ്രവർത്തകൻ കുന്നോത്ത് മനോജ് നവംബർ 11നു രാവിലെ
10 മുതൽ വൈകിട്ട് 6 വരെ ഉപവാസം നടത്തും. സീബ്രാ ലൈനുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വി.പി. വിനോദ് അധ്യക്ഷത വഹിച്ചു. കരുണൻ വൈകുണ്ഠം, ഡോ.കെ.സി.സുധാകരൻ, കെ.സഹദേവൻ, ആരിഫ ബീവി എന്നിവർ പ്രസംഗിച്ചു.
#Accident #frequent #Protests #over #non #reinstatement #faded #zebralines #strong