കോഴിക്കോട്: (kozhikode.truevisionnews.com) വിമാനം പുറപ്പെടുന്നത് വൈകുന്നതിൽ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.
പുലർച്ചെ 4.50 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിൻ്റെ കരിപ്പൂർ - ജിദ്ദ വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല.
വിമാനത്തിലെ യാത്രക്കാരിൽ നൂറിലേറെ പേർ ഉംറ തീർഥാടകരാണ്. ആകെ 189 യാത്രക്കാരാണ് വിമാനത്തിൽ പോകാനുള്ളത്.
വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
#flight #delayed #Passengers #protest #Karipurairport