#minibus | ഉൾനാടൻ മിനി ബസ്‌ സർവീസ് മികച്ച ആശയമെന്ന് ജനകീയ സദസ്

#minibus | ഉൾനാടൻ മിനി ബസ്‌ സർവീസ് മികച്ച ആശയമെന്ന് ജനകീയ സദസ്
Aug 9, 2024 08:04 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) നിലവിൽ ബസ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതും യാത്ര ക്ലേശം അനുഭവിക്കുന്നതുമായ ഉൾനാടൻ റൂട്ടുകളിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി നിർദ്ദേശിച്ച ഉൾനാടൻ മിനി ബസ്‌ സർവീസ് മികച്ച ആശയമെന്ന് കോഴിക്കോട് റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസ് സംഘടിപ്പിച്ച ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു.

കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം നിയമസഭ മണ്ഡലങ്ങളുടെ പരിധിയിലെ ജനകീയ സദസ്സാണ് വെള്ളിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നത്.

ഗ്രാമങ്ങളിൽ നിരവധി പുതിയ റോഡുകളും പാലങ്ങളും ടൗൺഷിപ്പുകളും വന്നിട്ടുണ്ടെങ്കിലും ഇവിടങ്ങളിൽ വേണ്ടത്ര ബസ് സർവീസുകൾ ഇല്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചൂണ്ടിക്കാട്ടി.

കോട്ടൂളി-സിഡബ്ലൂആർഡിഎം റോഡ് പ്രധാന റൂട്ടായി മാറി. എന്നാൽ ഇതുവഴി വേണ്ടത്ര ബസുകളില്ല. തീരെ ബസുകൾ ഇല്ലാത്ത ഉൾനാടൻ റൂട്ടുകളിലെ പ്രശ്നപരിഹാരത്തിന് മുൻതൂക്കം നൽകണമെന്ന് പിടിഎ റഹീം എംഎൽഎ ചൂണ്ടിക്കാട്ടി.

യാത്രക്കാർ സംതൃപ്തരാണോ എന്ന കാര്യത്തിൽ കെഎസ്ആർടിസി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തണമെന്നും അഹമ്മദ് ദേവർകോവിൽ എംഎൽഎ ആവശ്യപ്പെട്ടു.

നേരത്തെ സർവീസ് ഉണ്ടായിരുന്ന കോഴിക്കോട്-പയിമ്പ്ര വഴി-കുന്ദമംഗലത്തേക്ക് നിലവിൽ ബസ് സർവീസ് ഇല്ലെന്നും കുന്നമംഗലം- പിലാശ്ശേരി-മാനിപുരം റൂട്ടിൽ ഒരു ബസ് മാത്രമാണുള്ളതെന്നും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉന്നയിച്ചു.

കുന്നമംഗലം-കട്ടാങ്ങൽ-മാവൂർ വഴിയുള്ള സർവീസുകൾ എളമരം-എടവണ്ണപ്പാറ വരെ നീട്ടണം. പിലാശ്ശേരി ഭാഗത്തേക്ക് കൂടുതൽ ബസുകൾ വേണമെന്ന് കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രതിനിധി ആവശ്യപ്പെട്ടു.

രാത്രി 9 ന് ശേഷം കോഴിക്കോട് നിന്ന് മാവൂരിലേക്ക് ബസ് ഇല്ലാത്ത ദുരവസ്ഥയുണ്ടെന്ന് മാവൂർ ഗ്രാമപഞ്ചായത്ത് അംഗം ചൂണ്ടിക്കാട്ടി. പത്തുവർഷം മുമ്പ് സർവീസ് ഉണ്ടായിരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ- കോട്ടൂളി-സിവിൽ സ്റ്റേഷൻ വഴി ബസ് ഓടിക്കണമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എം എൻ പ്രവീൺ ആവശ്യപ്പെട്ടു.

മികച്ച റോഡായ കുണ്ടുപറമ്പ്-കാരപ്പറമ്പ് റൂട്ടിൽ ബസ് സർവീസ് ഇല്ലെന്നും പറമ്പിൽബസാർ നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നും ആവശ്യമുയർന്നു.

രാത്രി 9.30 ന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്ത്രീകൾക്ക് പൊതുഗതാഗത സൗകര്യം ഇല്ലെന്നും പുരുഷന്മാരെപ്പോലെ ഓട്ടോറിക്ഷയിൽ തിക്കിത്തിരക്കി കയറാൻ സാധിക്കുന്നില്ലെന്നും പരാതിയുയർന്നു.

ഉൾനാടൻ മിനി ബസ് പെർമിറ്റുകൾ സ്വാഗതാർഹമാണെന്നും എന്നാൽ അവ നഗരത്തിലേക്ക് പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ജില്ലാ പ്രസിഡൻറ് കെ ടി വാസുദേവൻ ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ യാത്രാ കൺസഷൻ കെഎസ്ആർടിസിയിൽ കൂടി അനുവദിക്കണം. വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉയർത്തുകയും വേണം. കൺസെഷൻ യാത്ര പ്ലസ് ടു വരെ യുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ യാത്രാ ചാർജ് കൂട്ടുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി എം ഇ ഗംഗാധരൻ ഉന്നയിച്ചു. ബസ് സ്റ്റോപ്പിന്റെ സമീപം ഓട്ടോറിക്ഷകൾ നിർത്തിയിട്ട് ആളുകളെ കയറ്റാൻ പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് പലയിടത്തും ലംഘിക്കുന്നതായി ബസ് ഉടമകൾ പറഞ്ഞു.

പൊതുഗതാഗത സംവിധാനത്തിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ബസ് സ്റ്റോപ്പിന്റെ അടുത്ത് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് ഗതാഗത വിദഗ്ധൻ വി വി ഫ്രാൻസിസ് ചൂണ്ടിക്കാട്ടി. ആളുകൾക്ക് ഇരുചക്രവാഹനമോ കാറോ പാർക്ക് ചെയ്ത് തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറാനുള്ള സൗകര്യം ഉണ്ടാക്കണം.

വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതാണ് കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധിയെന്നും താൽക്കാലിക ജീവനക്കാരെ എടുത്തുതുടങ്ങിയാൽ ഉൾനാടൻ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ സാധിക്കുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി എം അബ്ദുൾ നാസർ അറിയിച്ചു.

റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസർ പി ആർ സുമേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനുമോദ് കുമാർ എന്നിവരും സംസാരിച്ചു.

#minibus #service#greatidea #popular #audience #said

Next TV

Related Stories
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 11:05 PM

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

Jul 13, 2025 10:42 PM

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ്...

Read More >>
കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

Jul 13, 2025 06:09 PM

കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കീം പ്രതിസന്ധി - സർക്കാരിന്റെ പിടിപ്പുകേട് ' എന്ന പ്രതിഷേധ...

Read More >>
Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/- //Truevisionall