കോഴിക്കോട്: (kozhikode.truevisionnews.com) പൈപ്പില്‍ കുടുങ്ങിയ പൂച്ചകുഞ്ഞിന് അഗ്നിരക്ഷാ സേനയുടെ കരുതല്‍.
റഡ്യൂസര്‍ പൈപ്പില്‍ കുടുങ്ങിയ പൂച്ചകുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തുതരുമോ എന്ന അഭ്യര്‍ഥനയുമായി കല്പത്തൂര്‍ കൃഷ്ണശ്രീയില്‍ ഇരട്ടസഹോദരിമാരായ കൃഷ്ണേന്തുവും കൃഷ്ണാഞ്ജലിയുമാണ് അഗ്നിരക്ഷാസേനയുടെ അടുത്തെത്തിയത്.
ബുധനാഴ്ച രാവിലെയാണ് സംഭവം.
സ്റ്റേഷന്‍ ഓഫിസര്‍ സി.പി.ഗിരീശന്‍റെയും അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.സി.പ്രേമന്‍റെയും നേതൃത്വത്തില്‍ ഓഫിസര്‍മാരായ കെ.ശ്രീകാന്ത്,
എം.മനോജ്, പി.എം വിജേഷ്, ടി.സനൂപ്, കെ.രഗിനേഷ്, കെ.കെ.ഗിരീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പൈപ്പ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.
#Twin #sisters #kittenstuck #pipe #Fire #brigade #backup