#housecollapsed | വലിയ ശബ്ദം, വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങി, കോഴിക്കോട്ട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു

#housecollapsed |  വലിയ ശബ്ദം, വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങി, കോഴിക്കോട്ട് വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു
Aug 5, 2024 04:22 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) ഒളവണ്ണയിൽ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു.

ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു.

ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. വീട് നിൽക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം.

ഇവിടെ മണ്ണിട്ടുയർത്തിയാണ് വീട് നിർമ്മിച്ചിരുന്നത്. ദിവസങ്ങൾക്കുമുമ്പ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടിൽ വെള്ളം കയറിയിരുന്നു.

#loudnoise #family #ranout #groundfloor #Kozhikode #house #sank #underground

Next TV

Related Stories
തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ 'നിറപ്പൊലിമ', വിഷമുക്ത പച്ചക്കറിക്കായി 'ഓണക്കനി'

Jun 20, 2025 06:35 PM

തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ 'നിറപ്പൊലിമ', വിഷമുക്ത പച്ചക്കറിക്കായി 'ഓണക്കനി'

നിറപ്പൊലിമക്കും ഓണക്കനിക്കും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍...

Read More >>
ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

Jun 18, 2025 12:52 PM

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ...

Read More >>
Top Stories










Entertainment News





https://kozhikode.truevisionnews.com/-