#Udyogajyoti | തൊഴിൽ മേഖലയിൽ ജില്ലാ ഭരണകൂടത്തിന്റെ സമഗ്ര പദ്ധതി ‘ഉദ്യോഗജ്യോതി’ പ്രഖ്യാപിച്ചു

#Udyogajyoti | തൊഴിൽ മേഖലയിൽ ജില്ലാ ഭരണകൂടത്തിന്റെ സമഗ്ര പദ്ധതി ‘ഉദ്യോഗജ്യോതി’ പ്രഖ്യാപിച്ചു
Jul 24, 2024 09:42 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) തൊഴിൽ മേഖലയുടെ ആവശ്യത്തിനനുസരിച്ച് വിദ്യാർത്ഥികളുടെ പഠനം നൈപുണ്യ കേന്ദ്രീകൃതമാകണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അഭിപ്രായപ്പെട്ടു.

"അഭ്യസ്തവിദ്യരായ യുവജനങ്ങളിൽ തൊഴിൽ മേഖല ആവശ്യപ്പെടുന്ന നൈപുണ്യത്തിന്റെ കുറവുണ്ട്. ആ കുറവ് അവരുടെ പഠന കാലയളവിൽ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും വേണം.

അതിലേക്കുള്ള ചുവടുവെപ്പാണ് ഉദ്യോഗജ്യോതി പദ്ധതി. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയാണിത്," തൊഴിൽ രംഗത്ത് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ഉദ്യോഗജ്യോതി പദ്ധതിയുടെ പ്രഖ്യാപനം മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന 'എച്ച്ആർ മാനേജേഴ്സ് കോൺക്ലെവി'ൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മലബാർ ചേമ്പർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ്, കേരള നോളജ് ഇക്കണോമി മിഷൻ, എംപ്ലോയബലിറ്റി സെന്റർ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്, അസാപ്, കോളേജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ്‌ പദ്ധതി നടപ്പിലാക്കുക.

"പരീക്ഷകളിൽ മാർക്ക് നേടാനുള്ള പരിശീലനത്തിന് ഉപരിയായി തൊഴിൽ നേടാനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് ലഭ്യമാകണം.

തൊഴിൽ രംഗം എന്താണ് തേടുന്നതെന്ന് വിദ്യാർത്ഥികളോടും അധ്യാപകരോടും പറയേണ്ടതുണ്ട്. ഈ രീതിയിലുള്ള ചർച്ചയാണ് ഉദ്യോഗജ്യോതി പ്രഥമഘട്ടത്തിൽ തുടങ്ങിവെക്കുന്നത്," കളക്ടർ വ്യക്തമാക്കി.

തൊഴിൽദാതാവിന് റിക്രൂട്ട്മെന്റ് നടത്താനും ഉദ്യോഗാർഥികൾക്ക് ജോലി കണ്ടെത്താനുമുള്ള കേരള നോളജ് ഇക്കണോമി മിഷന്റെ DWMS (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) പോർട്ടലും അദ്ദേഹം വിവിധ കമ്പനികളിലെ എച്ച്ആർ മാനേജർമാർക്ക് പരിചയപ്പെടുത്തി.

ഉദ്യോഗജ്യോതി പദ്ധതിക്ക് കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവന്മാരുമായും വിദ്യാർത്ഥികളുമായും അധ്യാപകരുമായും ചർച്ചകൾ സംഘടിപ്പിക്കും.

ഒരു ലക്ഷം എഞ്ചിനീയർമാരും 15,000 ഡോക്ടമാരും ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിലുള്ള 17 ലക്ഷം പേർ രജിസ്റ്റർ ചെയ്ത വലിയ തൊഴിൽ ഡാറ്റ പൂളാണ് DWMS പോർട്ടലെന്ന് കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.

റോബോട്ടിക് ഇന്റർവ്യൂ, ബ്രിട്ടീഷ് കൗൺസിലിന്റെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം അളക്കുന്ന ടെസ്റ്റ്‌, പേഴ്സണാലിറ്റി ടെസ്റ്റ്‌ എന്നിവയൊക്കെ ഉദ്യോഗാർഥിക്ക് ലഭ്യമാക്കി ജോലി ലഭിക്കാൻ പോർട്ടൽ സഹായിക്കുന്നു.

കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി എം റിയാസ്, ചേമ്പർ പ്രസിഡന്റ്‌ എം എ മെഹബൂബ്, അജയൻ കെ അനാട്ട് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ സന്നിഹിതനായിരുന്നു.

സദസ്സിൽ ഉള്ളവരുമായി ചോദ്യോത്തരവും നടന്നു. തൊഴിൽ ദാതാക്കളെയും അന്വേഷകരെയും അഭിസംബോധന ചെയ്യുന്ന വിവിധ ഇനം പരിപാടികളും തുടർ പ്രവർത്തികളുമാണ്‌ ഉദ്യോഗജ്യോതി വഴി നടപ്പിലാക്കാനൊരുങ്ങുന്നത്.

തൊഴിൽ വിതരണത്തിലെ അന്തരം വിശകലന വിധേയമാക്കി, കൂട്ടായ മുന്നേറ്റത്തിലൂടെ നിലവിലുള്ള സംവിധാനങ്ങളെയും സംരംഭങ്ങളെയും ശക്തിപ്പെടുത്തി പരിഹാരം തേടുകയാണ്‌ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.

ജില്ലയിലെ തൊഴിൽ, വ്യാപാര രംഗത്തെ സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പൊതുജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും പദ്ധതി നിർവഹണ ഘട്ടങ്ങളിലെല്ലാം ഉറപ്പാക്കും.

#field #employment #comprehensive #scheme #district #administration #Udyogajyoti #announced

Next TV

Related Stories
#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

Oct 17, 2024 09:55 PM

#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ, വി ആ ർ സുധീഷ്, യു കെ കുമാരൻമാസ്റ്റർ, വി ടി മുരളി, കെ സി അബു, കവിൽ പി മാധവൻ...

Read More >>
#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

Oct 17, 2024 07:46 PM

#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ...

Read More >>
#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

Oct 17, 2024 02:13 PM

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം...

Read More >>
#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 17, 2024 10:47 AM

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
Top Stories










News Roundup