---
title: "#Gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ "
english_title: "#Gascylinderexplosion #accident #ventilation #facility #fireofficer #major #disaster #occurred"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/217510/gascylinderexplosion-accident-ventilation-facility-fireofficer-major-disaster-occurred"
published_at: "2024-07-05T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66879c4995ebb_treter.jpg"
keywords: []
---

# #Gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ 

> **Lead Summary:** **കോഴിക്കോട്: [ **മുതലക്കുളത്തെ ചായക്കയിലെ തീപിടുത്തം ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച്. രണ്ട് പേരാണ് തൊഴിലാളികളായി കടയിൽ ഉണ്ടായിരുന്നത്.

## Article Content

**കോഴിക്കോട്: [ **മുതലക്കുളത്തെ ചായക്കയിലെ തീപിടുത്തം ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച്. രണ്ട് പേരാണ് തൊഴിലാളികളായി കടയിൽ ഉണ്ടായിരുന്നത്.

പുറത്ത് ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടെങ്കിലും കടയുടെ അകത്ത് ഉണ്ടായിരുന്നയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.

സ്ഥല പരിമിതി അത്രയധികം ഉള്ള ഇടമായത് കൊണ്ടാണ് അപകടം ഉണ്ടായതിനുള്ള പ്രധാനപ്പെട്ട കാരണമായി ഫയർ ഓഫീസർ പറയുന്നത്.

> "ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ലാത്ത കടയാണ്. അവിടെ എട്ടോളം ഗ്യാസ് സിലിണ്ടറുകൾ ആണ് സൂക്ഷിച്ചിരുന്നത്. ഏതെങ്കിലും തരത്തിൽ ചെറിയ ഒരു ഫയറിന്റെ സാധ്യത ഉണ്ടായാൽ പോലും അത് അണയ്ക്കുന്നതിനോ അവിടെ നിന്നും രക്ഷപ്പെടുന്നതിനോ മാർഗം ഇല്ലെന്നുള്ളതാണ് പ്രധാന കാരണം.

> അത് കൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായപ്പോൾ അകത്തിരുന്നയാൾക്ക് പുറത്തിറങ്ങി രക്ഷപെടാനുള്ള ഒരു സാധ്യതയും ഇല്ലാതെ പോയത്. ഇത് പോലെ ഉള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ അത് ഒഴിവാക്കുന്നതിന് ആവിശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്." ഫയർ ഓഫീസർ പറയുന്നു.'

രക്ഷപ്രവർത്തനം അത് വലിയെ ശ്രമകരമുള്ള ദൗത്യമായിരുന്നെന്നും, സിലണ്ടർ പൊട്ടി തെറിച്ച് 100 മീറ്ററോളം അകലെയുള്ള കടയുടെ ചില്ല് ഉൾപ്പടെ തകർന്ന് പോകുന്ന സാഹചര്യം ഉണ്ടായെന്നും ഓഫീസർ പറയുന്നു. ആളിക്കത്തികൊണ്ടിരിക്കുന്ന സമയത്തും വലിയ സ്ഫോടനം നടക്കുന്ന സമയത്തും മലപ്പുറം സ്വദേശി കുത്തുബുദ്ധീൻ അതിനുള്ളിൽ ഉണ്ടായിരുന്നു.

മുതലക്കുളം അത്രയും ജനസാന്ദ്രത ഉള്ള പ്രദേശമാണ്. സ്കൂൾ കുട്ടികളും ആളുകളും ബസ് കാത്തു നിൽക്കുന്നതിന് വേണ്ടി എത്തുന്ന ഇടമാണ്. ഫോറൻസിക് സംഘം ഉൾപ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്താണ് തീ പടരാനുള്ള ഇടയാക്കിയത് എന്ന സംബന്ധിച്ചുള്ള പരിശോധന പൂർണമായും നടത്തേണ്ടതുണ്ട്.

തീപിടുത്തം നടന്ന കെട്ടിടത്തിന്റെ തൊട്ട് പുറകെ വശത്താണ് വലിയൊരു ബുക്ക് സ്റ്റാൾ പ്രവർത്തിക്കുന്നത്.

അതിന് തൊട്ട് അടുത്തുള്ള കട ഇലക്ട്രിക്ക് ഉപകണരങ്ങൾ സൂക്ഷിച്ചിരിക്കുന്ന കടയാണ്. അതിലേക്കൊന്നും തന്നെ തീ പടരാതെ ബീച്ച്, മീഞ്ചന്ത ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ എത്തി പെട്ടന്ന് തന്നെ തീ അണച്ചു.

80 ശതമാനത്തിലധികം പൊള്ളലേറ്റ മലപ്പുറം സ്വദേശി കുത്തുബുദ്ധീൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/217510/gascylinderexplosion-accident-ventilation-facility-fireofficer-major-disaster-occurred)