---
title: "#Attack | കെഎസ്ഇബി ഓഫീസിൽ കേറി ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു "
english_title: "#Attack #KSEBoffice #youthcongress #leader #arrested #police"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/217814/attack-kseboffice-youthcongress-leader-arrested-police"
published_at: "2024-07-06T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689061ab0a78_TT.jpg"
keywords: []
---

# #Attack | കെഎസ്ഇബി ഓഫീസിൽ കേറി ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു 

> **Lead Summary:** **കോഴിക്കോട്: [ ** തിരുവമ്പാടി കെഎസ്ഇബി ഒഫീസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം. ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനൊപ്പം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ത്തു.

## Article Content

**കോഴിക്കോട്: [ ** തിരുവമ്പാടി കെഎസ്ഇബി ഒഫീസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം. ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനൊപ്പം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ത്തു.

സംഭവത്തില്‍ യു.സി അജ്മലിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ യു.സി അജ്മലിന്റെ വീട്ടിലെ വൈദ്യത ബന്ധം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചിരുന്നു.

വ്യാഴാഴ്ച പണം അടച്ചതോടെ വെള്ളിയാഴ്ച വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. വൈദ്യുതി പുന:സ്ഥാപിക്കാന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതില്‍ പ്രകോപിതനായ അജ്മലും സഹോദരന്‍ ഷഹദാദും ഇന്ന് രാവിലെയാണ് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി അക്രമം അഴിച്ചുവിട്ടത്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ അജ്മലിനെയും ഷഹദാദിനേയും പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ആണ് അജ്മല്‍.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/217814/attack-kseboffice-youthcongress-leader-arrested-police)