---
title: "#rescued | ഓടാമ്പലിനുള്ളിൽ വിരൽ കുടുങ്ങി; നാലു വയസുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി "
english_title: "#finger #stuck #inside #eardrum #fire #brigade #rescued #four #year #old #boy"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/218072/finger-stuck-inside-eardrum-fire-brigade-rescued-four-year-old-boy"
published_at: "2024-07-07T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a6a0a88931_56.jpg"
keywords: []
---

# #rescued | ഓടാമ്പലിനുള്ളിൽ വിരൽ കുടുങ്ങി; നാലു വയസുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി 

> **Lead Summary:** **കോഴിക്കോട്: [** വാതിലിന്റെ ഓടാമ്പലിൽ വിരൽ കുടുങ്ങിയ നാല് വയസ്സുകാരന് തുണയായി അഗ്നിരക്ഷാ സേന.

## Article Content

**കോഴിക്കോട്: [** വാതിലിന്റെ ഓടാമ്പലിൽ വിരൽ കുടുങ്ങിയ നാല് വയസ്സുകാരന് തുണയായി അഗ്നിരക്ഷാ സേന.

കൊണ്ടോട്ടി പുളിക്കൽ പാച്ചപ്പെട്ടി റഊഫിന്റെ മകൻ അയ്മൻ ഹക്കിന്റെ നടുവിരലാണ് കളിക്കുന്നതിനിടയിൽ ഓടാമ്പിലയുടെ റിങ്ങിനുള്ളിൽ കുടുങ്ങിയത്.

തുടർന്ന് ഡോറിൽ നിന്ന് ഓടാമ്പില അഴിച്ച് കുഞ്ഞിനെയുമെടുത്ത് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തിക്കുകയായിരുന്നു.

കട്ടറുപയോഗിച്ച് ഏറെ സൂക്ഷ്മതയോടെ വളയം മുറിച്ച് മാറ്റിയാണ് വിരൽ പുറത്തെടുത്തത്.

മീഞ്ചന്ത അഗ്നിരക്ഷാ സേനയിലെ അബ്ദുൽഫൈസി, എ.ലിജു, മുഹമ്മദ്‌സാനിജ്, ജി. പ്രവീൺ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/218072/finger-stuck-inside-eardrum-fire-brigade-rescued-four-year-old-boy)