---
title: "#amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു"
english_title: "#year #old #Kozhikode #diagnosed #amoebicencephalitis"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/217651/year-old-kozhikode-diagnosed-amoebicencephalitis"
published_at: "2024-07-05T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66880e7056ad5_D.jpg"
keywords: []
---

# #amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 14 വയസുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.

## Article Content

**കോഴിക്കോട്: [** കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 14 വയസുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.

കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർ പറഞ്ഞു. ജൂലൈ നാലിന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്.

കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു പെൺകുട്ടി മരിച്ചിരുന്നു.

കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13) ആണ് മരിച്ചത്. മരണകാരണം അത്യപൂര്‍വ്വ അമീബയെന്നായിരുന്നു പിന്നീട് ലഭിച്ച പരിശോധനാ ഫലം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/217651/year-old-kozhikode-diagnosed-amoebicencephalitis)