---
title: "#BasheerDay | ബഷീർ: മനുഷ്യരോടൊപ്പം എല്ലാ ജീവികൾക്കും തുല്യ പ്രാധാന്യം നൽകിയ എഴുത്തുകാരൻ "
english_title: "#Basheer #writer #equal #importance #creatures #humans"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/217876/basheer-writer-equal-importance-creatures-humans"
published_at: "2024-07-06T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66893440ab6ac_ter.jpg"
keywords: []
---

# #BasheerDay | ബഷീർ: മനുഷ്യരോടൊപ്പം എല്ലാ ജീവികൾക്കും തുല്യ പ്രാധാന്യം നൽകിയ എഴുത്തുകാരൻ 

> **Lead Summary:** **കോഴിക്കോട് : [ **വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികളിൽ പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ നിറഞ്ഞതു കൊണ്ടാവും ബഷീർ സാഹിത്യം മലയാളത്തിലെ ശ്രദ്ധേയമായ സാഹിത്യ ശാഖയായി മാറിയതെന്നും മനുഷ്യരോടൊപ്പം മുഴുവൻ ജീവി വർഗ്ഗത്തിനും തുല്യ പ്രാധാന്യം അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാണാമെന്നും സാഹിത്യകാരി സാബി തെക്കേപ്പുറം.

## Article Content

**കോഴിക്കോട് : [ **വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികളിൽ പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ നിറഞ്ഞതു കൊണ്ടാവും ബഷീർ സാഹിത്യം മലയാളത്തിലെ ശ്രദ്ധേയമായ സാഹിത്യ ശാഖയായി മാറിയതെന്നും മനുഷ്യരോടൊപ്പം മുഴുവൻ ജീവി വർഗ്ഗത്തിനും തുല്യ പ്രാധാന്യം അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാണാമെന്നും സാഹിത്യകാരി സാബി തെക്കേപ്പുറം.

ഇടിയങ്ങര യുവ സാഹിതി സമാജം ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. പി. പി. അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.

പത്ര പ്രവർത്തകനും എഴുത്തുകാരനുമായ സലാം കല്ലായി ഉദ്ഘാടനം ചെയ്തു. ബഷീർ നെല്ലിയോട്ട്, മുസ്തഫ പുതിയകം, കെ. എം.റാഷിദ്‌ അഹമ്മദ് എന്നിവർ സംസാരിച്ചു.

എം. എൻ. കാരശ്ശേരി രചിച്ച ബഷീർമാല സാബി തെക്കേപ്പുറം, നാദിയ റഹ്മാൻ, റൈഹാന ബഷീർ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/217876/basheer-writer-equal-importance-creatures-humans)