---
title: "#cleaned | അഴുക്കിൽ മുങ്ങിയ മിഠായിത്തെരുവിന് ആശ്വാസം; ഓടകൾ ശുചീകരിച്ചു "
english_title: "#Relief #dirt #soaked #candy #aisle #Drains #cleaned"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/217607/relief-dirt-soaked-candy-aisle-drains-cleaned"
published_at: "2024-07-05T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687e0dd5da4e_hh.jpg"
keywords: []
---

# #cleaned | അഴുക്കിൽ മുങ്ങിയ മിഠായിത്തെരുവിന് ആശ്വാസം; ഓടകൾ ശുചീകരിച്ചു 

> **Lead Summary:** **കോ​ഴി​ക്കോ​ട്: ** മ​ഴ പെ​യ്ത​തോ​ടെ അ​ഴു​ക്കു​വെ​ള്ളം നി​റ​ഞ്ഞ മി​ഠാ​യി​ത്തെ​രു​വി​ന്റെ ക​വാ​ട​ത്തി​ന് താ​ൽ​ക്കാ​ലി​ക മോ​ച​നം.

## Article Content

**കോ​ഴി​ക്കോ​ട്: ** മ​ഴ പെ​യ്ത​തോ​ടെ അ​ഴു​ക്കു​വെ​ള്ളം നി​റ​ഞ്ഞ മി​ഠാ​യി​ത്തെ​രു​വി​ന്റെ ക​വാ​ട​ത്തി​ന് താ​ൽ​ക്കാ​ലി​ക മോ​ച​നം.

കോ​ർ​പ​റേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ​ത്തി​ൽ മ​ണ്ണു​മാ​ന്തി​ക​ളും ടി​പ്പ​റു​ക​ളു​മു​പ​യോ​ഗി​ച്ച് സ​മീ​പ​ത്തെ ഓ​ട​ക​ളി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി.

പ​ഴ​യ സ​ത്രം കെ​ട്ടി​ടം പൊ​ളി​ച്ച​പ്പോ​ഴു​ള്ള കോ​​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി. കോ​ർ​പ​റേ​ഷ​ൻ ടാ​ങ്ക​റു​ക​ളി​ൽ മാ​നാ​ഞ്ചി​റ​യി​ൽ​നി​ന്ന് വെ​ള്ള​മെ​ത്തി​ച്ച് ഓ​ട​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി.

വെ​ള്ള​ക്കെ​ട്ട് കാ​ര​ണം ആ​ളു​ക​ൾ​ക്ക് തെ​രു​വി​ലേ​ക്ക് ക​യ​റാ​നാ​വാ​ത്ത അ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നാ​ണ് വൃ​ത്തി​യാ​ക്ക​ൽ. സ​ത്രം കെ​ട്ടി​ടം പൊ​ളി​ച്ച​പ്പോ​ൾ തെ​രു​വി​ൽ​നി​ന്ന് ഓ​ട​യി​ലേ​ക്കു​ള്ള സു​ഷി​ര​ങ്ങ​ൾ മു​ഴു​വ​ൻ അ​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​മാ​യ​തെ​ന്ന് ക​ണ്ടെ​ത്തി.

മ​ഴ​വെ​ള്ളം ഓ​ട​ക​ളി​ലി​റ​ങ്ങാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​നി​യും വെ​ള്ളം ത​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഫ​യ​ർ ഫോ​ഴ്സി​ന്റെ ഹൈ​പ്ര​ഷ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടാ​നാ​ണ് തീ​രു​മാ​നം.

രാ​വി​ലെ തു​ട​ങ്ങി​യ ശു​ചീ​ക​ര​ണം ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് തീ​ർ​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ. ​എ​സ്. ജ​യ​ശ്രീ, കൗ​ൺ​സി​ല​ർ എ​സ്.​കെ. അ​ബൂ​ബ​ക്ക​ർ, ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​മു​ന​വ​ർ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​വ​ർ​ത്ത​ക​രും സ​ഹ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/217607/relief-dirt-soaked-candy-aisle-drains-cleaned)