#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
Jun 28, 2024 03:56 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കിയശേഷം അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിനു പകർന്നു നൽകുക എന്നതിലാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും ഓല മേഞ്ഞ മേൽക്കൂരയും കുമ്മായം അടർന്നുവീഴുന്ന ക്ലാസ് മുറികളുമായിരുന്നു പൊതുവിദ്യാഭ്യാസ മേഖലയിലെങ്കിൽ ഇന്ന് ആ സ്ഥിതി മാറി.

മെച്ചപ്പെട്ട ഭൗതിക അന്തരീക്ഷം പൊതുവിദ്യാലയങ്ങളിൽ സാധ്യമായി. അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിന് നൽകുക എന്നതാണ്. അതാണ് ഈ സർക്കാരിന്റെ ലക്ഷ്യം, മന്ത്രി വ്യക്തമാക്കി.

എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 42 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ഇതിനുപുറമെ വൈദ്യുതീകരണത്തിന് 2 ലക്ഷവും ചെലവഴിച്ചു.

പരിപാടിയിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻഎംഎംഎസ് സ്കോളർഷിപ്പ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള അനുമോദനവും മന്ത്രി നിർവഹിച്ചു.

എജുകെയർ സ്കൂൾതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി നിർവഹിച്ചു. പ്രിൻസിപ്പൽ സിബി ജോസഫ് സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രധാനാധ്യാപിക ഷീല ടി, പിടിഎ പ്രസിഡണ്ട് നാസർ പി കെ, ചേളന്നൂർ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ, താമരശ്ശേരി ഡിഇഒ എൻ മൊയ്നുദ്ദീൻ, സജിന, മഹേഷ് കോറോത്ത്, എൻ വി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.

#Minister #AKSaseendran #quality #education #government #goal

Next TV

Related Stories
#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

Jul 1, 2024 11:18 PM

#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

ഓരോ പത്രപ്രവര്‍ത്തകനും പാലും വെളളവും ചേര്‍ന്നതില്‍ നിന്നു പാല്‍ വേര്‍തിരിച്ചെടുക്കുന്ന പക്ഷിയായ ഹംസങ്ങളില്‍ ശ്രേഷ്ഠമായ...

Read More >>
#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

Jun 29, 2024 10:14 PM

#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

വേതനം, പ്രതിമാസം 18000 രൂപ. പ്രായപരിധി - 18-36. (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും)....

Read More >>
#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

Jun 28, 2024 09:26 PM

#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

വ്യത്യസ്ത മേഖലകളിൽ അവാർഡ് ലഭിച്ച മാധ്യമപ്രവർത്തകർ എന്നിവരെ ചടങ്ങിൽ...

Read More >>
#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

Jun 28, 2024 03:20 PM

#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന്...

Read More >>
Top Stories