#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
Jun 28, 2024 03:56 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കിയശേഷം അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിനു പകർന്നു നൽകുക എന്നതിലാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും ഓല മേഞ്ഞ മേൽക്കൂരയും കുമ്മായം അടർന്നുവീഴുന്ന ക്ലാസ് മുറികളുമായിരുന്നു പൊതുവിദ്യാഭ്യാസ മേഖലയിലെങ്കിൽ ഇന്ന് ആ സ്ഥിതി മാറി.

മെച്ചപ്പെട്ട ഭൗതിക അന്തരീക്ഷം പൊതുവിദ്യാലയങ്ങളിൽ സാധ്യമായി. അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിന് നൽകുക എന്നതാണ്. അതാണ് ഈ സർക്കാരിന്റെ ലക്ഷ്യം, മന്ത്രി വ്യക്തമാക്കി.

എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 42 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ഇതിനുപുറമെ വൈദ്യുതീകരണത്തിന് 2 ലക്ഷവും ചെലവഴിച്ചു.

പരിപാടിയിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻഎംഎംഎസ് സ്കോളർഷിപ്പ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള അനുമോദനവും മന്ത്രി നിർവഹിച്ചു.

എജുകെയർ സ്കൂൾതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി നിർവഹിച്ചു. പ്രിൻസിപ്പൽ സിബി ജോസഫ് സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രധാനാധ്യാപിക ഷീല ടി, പിടിഎ പ്രസിഡണ്ട് നാസർ പി കെ, ചേളന്നൂർ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ, താമരശ്ശേരി ഡിഇഒ എൻ മൊയ്നുദ്ദീൻ, സജിന, മഹേഷ് കോറോത്ത്, എൻ വി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.

#Minister #AKSaseendran #quality #education #government #goal

Next TV

Related Stories
#MDMA | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

Jul 4, 2024 12:40 PM

#MDMA | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ...

Read More >>
#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

Jul 4, 2024 10:42 AM

#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ, ഓടിയെത്തിയ തെരുവ് നായ കാലില്‍...

Read More >>
#amoebicencephalitis | കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പന്ത്രണ്ടുകാരന്‍ മരിച്ചു

Jul 4, 2024 08:19 AM

#amoebicencephalitis | കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പന്ത്രണ്ടുകാരന്‍ മരിച്ചു

പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം...

Read More >>
#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

Jul 3, 2024 11:04 PM

#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

ഉടനെ മറ്റുള്ളവരെ വിവരം അറിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌നേക്ക് റസ്‌ക്യൂവര്‍ ബാബു എള്ളങ്ങല്‍...

Read More >>
#InfectiousDiseases | കൂടരഞ്ഞിയിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശം; ഡെങ്കി, മഞ്ഞപ്പിത്ത വ്യാപന സാധ്യത

Jul 3, 2024 02:16 PM

#InfectiousDiseases | കൂടരഞ്ഞിയിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശം; ഡെങ്കി, മഞ്ഞപ്പിത്ത വ്യാപന സാധ്യത

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണം, കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ൽ, ഫോ​ഗി​ങ് എ​ന്നി​വ ന​ട​ത്തി. വാ​ർ​ഡ് ത​ല...

Read More >>
Top Stories

News Roundup