#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്
Jun 28, 2024 03:20 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) രാത്രിയില്‍ മുഴങ്ങിയ ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാര്‍ കണ്ടത് വീടുകള്‍ക്ക് മുകളിലായി അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഭീമന്‍ പാറക്കല്ല്.

കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡില്‍ ഉള്‍പ്പെട്ട കല്ലാനോട് ഇല്ലിപ്പിലായിയിലാണ് നാട്ടുകാരെ ആശങ്കയിലാക്കി പാറക്കല്ല് ഉരുണ്ടുവന്നത്.

അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

ഇന്നലെ രാത്രി 10.30ഓടെയാണ് അസാധാരണമായ ശബ്ദം നാട്ടുകാര്‍ കേട്ടത്. രാത്രിയായതിനാല്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല.

ഇന്ന് രാവിലെയോടെ വലിയ പാറക്കല്ല് മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഉരുണ്ട് വന്ന് തങ്ങിനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

ഇത് ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന സാഹചര്യമാണുള്ളത്. മുന്‍പ് മലയിടിച്ചിലുണ്ടായ പ്രദേശമാണിത്.

ഭൂമിയില്‍ മുന്‍പ് വലിയ വിള്ളലും രൂപപ്പെട്ടിരുന്നു. മണ്ണിടിച്ചിലിന്റെ ഭാഗമായാണോ പാറക്കല്ല് താഴേക്ക് എത്തിയതെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

#Locals #frightened #unusual #noises #night #morning #huge #boulder #above #houses

Next TV

Related Stories
#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

Jul 1, 2024 11:18 PM

#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

ഓരോ പത്രപ്രവര്‍ത്തകനും പാലും വെളളവും ചേര്‍ന്നതില്‍ നിന്നു പാല്‍ വേര്‍തിരിച്ചെടുക്കുന്ന പക്ഷിയായ ഹംസങ്ങളില്‍ ശ്രേഷ്ഠമായ...

Read More >>
#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

Jun 29, 2024 10:14 PM

#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

വേതനം, പ്രതിമാസം 18000 രൂപ. പ്രായപരിധി - 18-36. (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും)....

Read More >>
#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

Jun 28, 2024 09:26 PM

#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

വ്യത്യസ്ത മേഖലകളിൽ അവാർഡ് ലഭിച്ച മാധ്യമപ്രവർത്തകർ എന്നിവരെ ചടങ്ങിൽ...

Read More >>
#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Jun 28, 2024 03:56 PM

#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻഎംഎംഎസ് സ്കോളർഷിപ്പ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള അനുമോദനവും മന്ത്രി...

Read More >>
Top Stories