#SnehilKumarSingh | യോഗ വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതവും പ്രായോഗികവുമായ രൂപമെന്ന് ജില്ലാ കളക്ടര്‍

#SnehilKumarSingh | യോഗ വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതവും പ്രായോഗികവുമായ രൂപമെന്ന് ജില്ലാ കളക്ടര്‍
Jun 21, 2024 04:17 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതവും പ്രയോഗികവുമായ രൂപമാണ് യോഗയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്.

ഭിന്നശേഷിക്കാര്‍ക്കായുള്ള കോഴിക്കോട്ടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിആര്‍സി (കോമ്പോസിറ്റ് റീജ്യനൽ സെന്റർ ഫോർ സ്കിൽ ഡവലപ്പ്മെന്റ്, റീഹാബിലറ്റേഷൻ & എംപവർമെന്റ് ഓഫ് പേർസൺസ് വിത്ത്‌ ഡിസബിലിറ്റീസ്) ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"യോഗ എല്ലാർക്കും വേണ്ടിയുള്ളതാണ്. യോഗയ്ക്ക് പ്രത്യേക പ്രായത്തിലുള്ളവർ, ലിംഗത്തിലുള്ളവർ, പ്രത്യേക വിഭാഗം എന്നിങ്ങനെയില്ല.

ശാരീരിക വൈഷമ്യങ്ങളും മാനസിക സമ്മർദ്ദങ്ങളും ലഘുകരിക്കാൻ അത് സഹായിക്കുന്നു. അതേ സമയം യോഗ ഒരു അത്ഭുത മരുന്നുമല്ല," കളക്ടർ പറഞ്ഞു.


ഇൻക്ലൂസീവ് യോഗ എന്ന ആശയത്തില്‍ അധിഷ്ഠിതമായി ഭിന്നശേഷിക്കാര്‍, രക്ഷിതാക്കള്‍, ജില്ലയിലെ എന്‍എസ്എസ് ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍, സിആര്‍സിയിലെ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും, സെന്റ് ജോസഫ് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കോഴിക്കോട് ശാന്തി യോഗ സെന്ററിലെ പരിശീലകരുടെ നേതൃത്വത്തില്‍ മെഗാ യോഗ പരിപാടിയില്‍ പങ്കെടുത്തത്.

കോളേജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ് അധ്യക്ഷത വഹിച്ചു. സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജലി മുഖ്യപ്രഭാഷണം നടത്തി.

ശാന്തി യോഗ സെന്റർ ഡയറക്ടർ ജിനീഷ് യോഗദിന സന്ദേശം നൽകി. എൻഎസ്എസ് ജില്ല കോർഡിനേറ്റർ ഫൈസൽ എം കെ, എൻഎസ്എസ് വോളന്റിയർ ഹിമാനി കെ അനീഷ്, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ ബോണി അഗസ്റ്റിൻ, ഗോപിരാജ് പി വി, സാജൻ സി വി എന്നിവർ സംസാരിച്ചു.

ശാന്തി യോഗ സെന്റര്‍, സെന്റ് ജോസഫ് കോളേജ് ദേവഗിരി, ജില്ല എന്‍ എസ് എസ് ഹയര്‍ സെക്കന്ററി വിഭാഗം എന്നിവരുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

#DistrictCollector #yoga #safest #most #practical #form #exercise

Next TV

Related Stories
#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

Jun 29, 2024 10:14 PM

#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

വേതനം, പ്രതിമാസം 18000 രൂപ. പ്രായപരിധി - 18-36. (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും)....

Read More >>
#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

Jun 28, 2024 09:26 PM

#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

വ്യത്യസ്ത മേഖലകളിൽ അവാർഡ് ലഭിച്ച മാധ്യമപ്രവർത്തകർ എന്നിവരെ ചടങ്ങിൽ...

Read More >>
#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Jun 28, 2024 03:56 PM

#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻഎംഎംഎസ് സ്കോളർഷിപ്പ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള അനുമോദനവും മന്ത്രി...

Read More >>
#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

Jun 28, 2024 03:20 PM

#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന്...

Read More >>
Top Stories










News Roundup