---
title: "#UnionElection | കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച "
english_title: "#KozhikodeMedicalCollege #UnionElection #Saturday"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/215524/kozhikodemedicalcollege-unionelection-saturday"
published_at: "2024-06-27T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d8b5d16d39_dgzsd.jpg"
keywords: []
---

# #UnionElection | കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച 

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച.

## Article Content

**കോഴിക്കോട്: [** കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ് എഫ് ഐ, ഇൻഡിപെൻഡൻസ് വിദ്യാർത്ഥി സംഘടനകളുടെ കൊട്ടിക്കലാശം ഇന്ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്നു.

കഴിഞ്ഞ ഇരുപത് വർഷത്തോളമായി യൂണിയൻ ഭരണം നിലനിർത്തുന്ന ഇന്‍ഡിപെന്‍ഡന്റ്‌സ് ആണ് എസ്എഫ്ഐയുടെ പ്രധാന എതിരാളി.

സ്വതന്ത്ര മത്സരാർത്ഥികളും കെ എസ് യു, എം എസ് എഫ്, എബിവിപി, ഫ്രറ്റേണിറ്റി സംഘടനകളും ഇന്‍ഡിപെന്‍ഡന്റ്‌സ് കൂട്ടായ്മയിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റുകളിലേക്കായാണ് ഇരു മുന്നണികളും മത്സരിക്കുന്നത്.

എസഎഫ്ഐ പത്ത് ജനറൽ സീറ്റുകളിലും എട്ട് ബാച്ച് റെപ്രസെന്ററ്റിവ് സീറ്റുകളിലേക്കുമാണ് മത്സരാർത്ഥികളെ നിർത്തിയിരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം എസ് എഫ് ഐ പാനൽ മത്സരാർത്ഥികൾ വിജയിച്ചിട്ടുണ്ടെങ്കിലും യൂണിയൻ ഭരണത്തിലേക്കെത്താൻ കഴിഞ്ഞ ഇരുപത് വർഷമായി എസ എഫ് ഐക്ക് കഴിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/215524/kozhikodemedicalcollege-unionelection-saturday)