#snehilkumarsingh | വോട്ടെണ്ണൽ ദിനം പാലിക്കേണ്ട നടപടി: മാധ്യമ പ്രവർത്തകരുമായി കളക്ടറേറ്റിൽ യോഗം ചേർന്നു

#snehilkumarsingh | വോട്ടെണ്ണൽ ദിനം പാലിക്കേണ്ട നടപടി: മാധ്യമ പ്രവർത്തകരുമായി കളക്ടറേറ്റിൽ യോഗം ചേർന്നു
Jun 1, 2024 03:23 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) വോട്ടെണ്ണൽ ദിനം പാലിക്കേണ്ട നടപടികർമ്മങ്ങളെക്കുറിച്ച് കല്ക്ടറും കോഴിക്കോട് ജില്ലയിലെ വിവിധ മാധ്യമ പ്രവർത്തകരും തമ്മിൽ യോഗം ചേർന്നു.

കലക്ട്രേറ്റ് ഹാളിൽ രാവിലെ 11 മണിയോടെയാണ് യോഗം ചേർന്നത്. ഇതിനോടകം തന്നെ സംഘർഷ ബാധിത പ്രദേശമായ വടകര, നാദാപുരം, കുറ്റ്യാടി മേഖലകളിൽ മാധ്യമപ്രവർത്തകർ പാലിക്കേണ്ട നടപടികളും, നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് അവ ശരിയാണെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണം. വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും ജില്ലയില്‍ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണം.

ചെറിയ അക്രമ സംഭവങ്ങള്‍ വലിയ സംഘര്‍ഷങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അത്തരം അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജൂൺ 4-ന് കൃത്യം എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ വോട്ടുകളും തുടർന്ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണി സമയബന്ധിതമായി വോട്ടെണ്ണൽ പൂർത്തിയാക്കുമെന്നും കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മാധ്യമപ്രവർത്തകർക്കായി പ്രത്യേകം മീഡിയ ഹാളും, വിവരങ്ങൾ കൃത്യമായി അറിയുന്നതിനായി ഒരു മീഡിയ ക്രൂ സംവിധാനം ആരംഭിക്കുന്നതായും യോഗത്തിൽ നിർദ്ദേശിച്ചു.

കോഴിക്കോടിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പടർന്ന് പിടിക്കുകയും ഇവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി.

വിവരങ്ങൾക്കായി സെക്കണ്ടറി സോഴ്സുകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി നടപടികൾ കൈക്കൊള്ളുമെന്നും കളക്ടർ പറഞ്ഞു.

#Action #followed #counting #day: #Meeting #media #persons #held #Collectorate

Next TV

Related Stories
#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

Jun 29, 2024 10:14 PM

#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

വേതനം, പ്രതിമാസം 18000 രൂപ. പ്രായപരിധി - 18-36. (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും)....

Read More >>
#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

Jun 28, 2024 09:26 PM

#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

വ്യത്യസ്ത മേഖലകളിൽ അവാർഡ് ലഭിച്ച മാധ്യമപ്രവർത്തകർ എന്നിവരെ ചടങ്ങിൽ...

Read More >>
#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Jun 28, 2024 03:56 PM

#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻഎംഎംഎസ് സ്കോളർഷിപ്പ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള അനുമോദനവും മന്ത്രി...

Read More >>
#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

Jun 28, 2024 03:20 PM

#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന്...

Read More >>
Top Stories