കോഴിക്കോട് : (newskozhikode.in) ബിജെപിക്ക് കിട്ടാവുന്ന ഏറ്റവും വലിയ മാർജിൻ 2019ൽ കിട്ടികഴിഞ്ഞെന്നും രാജ്യത്തിപ്പോൾ ഇന്ത്യാ മുന്നണിക്ക് അനുകൂലമായ കാറ്റാണ് വീശുന്നതെന്നും ഇത്തവണ ഇരുന്നൂറ് സീറ്റ് ബിജെപി തികക്കില്ലെന്നും കെ.പി.സി.സി ജന സെക്രട്ടറി അഡ്വ. കെ ജയന്ത്.
കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ സൗത്ത് നിയോജകമണ്ഡലം മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തിന്റെ മതേതര ചേരിയെ പുറകിൽ നിന്നും കുത്തുകയാണ്.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സിപിഎം കോൺഗ്രസിന്റെ വിശ്വസ്തരായി കൂടെനിൽക്കുമ്പോൾ.
രാജസ്ഥാൻ, ബിഹാർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ സിപിഎം നേതാക്കൾ രാഹുൽ ഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ, കേരളത്തിൽ പിണറായി വിജയന് നരേന്ദ്ര മോദിയുടെ അതേ ശബ്ദമാണെന്നും ജയന്ത് കുറ്റപ്പെടുത്തി.
രാജ്യത്ത് മോദി ഇനി അധികാരത്തിൽ വരില്ലെന്ന ഉറപ്പിലാണ് മതേതര ചേരി പ്രവർത്തിക്കുന്നത്. പക്ഷേ ഇവിടെ നരേന്ദ്ര മോദിയുടെ അതേഭാഷയിൽ രാഹുൽ ഗാന്ധി വരില്ലെന്നും ബിജെപിയെ തോൽപ്പിക്കാൻ ആവില്ലെന്നും പറയുന്നത് പിണറായി വിജയൻ ആണ്.
ഇത് ലാവ്‌ലിൻ അടക്കമുള്ള തന്റെ കേസുകളിൽ നിന്നുള്ള രക്ഷക്കായി മോദിയെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ്. ഇത് തിരിച്ചറിയുന്ന ബോധ്യമുള്ള ജനതയാണ് കേരളത്തിൽ ഉള്ളതെന്നും വോട്ടെണ്ണുമ്പോൾ പിണറായിക്കത് മനസിലാകുമെന്നും ജയന്ത് കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എൻസി അബൂബക്കർ അധ്യക്ഷത വഹിച്ചു. മനോളി ഹാഷിം, പിഎം നിയാസ്, എസ്‌കെ അബൂബക്കർ, കാദർ മാസ്റ്റർ, ഡോ അജിത, സുബൈർ മങ്കാവ്, പിപി റമീസ്, ആമാട്ട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ ഒൻപത് മണിക്ക് മെഡിക്കൽ കോളേജ് ദേവഗിരി റോഡിൽ നിന്നും ആരംഭിച്ച പ്രചരണ പര്യടനത്തിലേക്ക് എത്തിച്ചേർന്ന സ്ഥാനാർഥി എംകെ രാഘവന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ബാന്റ് മേളവും ഓർകസ്റ്റ്റയും തെരുവ് നാടകവും പ്രചാരണത്തിന്റെ ഭാഗമായി നടന്നു.
ഓട്ടോ തൊഴിലാളികൾ ആംബുലൻസ് തൊഴിലാളികൾ തുടങ്ങി നിരവധി പേർ മെഡിക്കൽ കോളേജിന്റെ വികസന നായകന് ഹാരാർപ്പണം അർപ്പിക്കാൻ എത്തി.
മലബാറിലെ ജനങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിലേക്ക് കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്ത് കൊണ്ടുവന്ന വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു എംകെ രാഘവൻ എംപി സാംസരിച്ചത്.
തുടർന്ന് മഠത്തിൽ മുക്ക്, കാട്ടുകുളങ്ങര, തൊണ്ടയാട്, പൊറ്റമ്മൽ, പറയഞ്ചേരി, പുതിയസ്റ്റാൻഡ്, ആനകുളം,ജയിൽ റോഡ്, പുഷ്‌പ ജംഗ്ഷൻ, കാളൂർ റോഡ്, മിംസ് സമീപം, ഗോവിന്ദപുരം ജംഗ്ഷൻ, ചെറിയ മാങ്കാവ്, തളികുളങ്ങര, പട്ടേൽതാഴം, പൂവ്വങ്ങൾ, നോർത്ത് പള്ളി എന്നിവിടങ്ങളിലേക്ക് നീങ്ങിയ പര്യടനം കച്ചേരിക്കുത്ത് വെച്ച് ഉച്ച ഭക്ഷണത്തിനായി പിരിയും.
തുടർന്ന് വെസ്റ്റ് മാങ്കാവ്, മാളു'അമ്മ ജംഗ്ഷൻ, പാർവതിപുരം റോഡ്, വട്ടക്കിണർ, മാത്തോട്ടം, കോയ വളപ്പ്, വൈഎംആർസി, ചാമുണ്ഡി വളപ്പ്, ചന്ദ്രിക മെറ്റൽസ്, ബിഎസ്ടി,
ചുള്ളികാട്, നൈനാം വളപ്പ്, പള്ളിക്കണ്ടി, കുണ്ടുങ്ങൽ, മുഖദാർ, ചാപ്പയിൽ, ടിബി ക്ലിനിക് ജംഗ്ഷൻ എന്നീ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം കുറ്റിച്ചിറയിൽ സമാപിക്കും.
#BJP #not #complete #seats, #India #alliance #power - #AdvKJayant