#KozhikodeMedicalCollege | കോ​ഴി​ക്കോ​ട് മെഡിക്കല്‍ കോളജ് മലിനജല സംസ്‌കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങി

#KozhikodeMedicalCollege | കോ​ഴി​ക്കോ​ട് മെഡിക്കല്‍ കോളജ് മലിനജല സംസ്‌കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങി
Feb 28, 2024 05:10 PM | By VIPIN P V

കോ​ഴി​ക്കോ​ട്: (newskozhikode.in) ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തെ സ​മ്പൂ​ര്‍ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ-​എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ന​ങ്ങ​ള്‍ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റി​ന് എ​തി​രാ​യ​ല്ല, പ്ലാ​ന്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ചെ​യ്യേ​ണ്ട​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ച്ച ഒ​രു ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ര​ണ്ടാ​മ​ത്തെ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ന​ഴ്‌​സി​ങ് കോ​ള​ജി​ന് സ​മീ​പം പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യ പ്ലാ​ന്റി​ല്‍ ഡെ​ന്റ​ല്‍ കോ​ള​ജ്, ന​ഴ്‌​സി​ങ് കോ​ള​ജ്, പേ ​വാ​ര്‍ഡ്, ന​ഴ്‌​സി​ങ് ഹോ​സ്റ്റ​ല്‍, ലെ​ക്ച​ര്‍ കോം​പ്ല​ക്‌​സ് എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ ശു​ചി​മു​റി​മാ​ലി​ന്യ​മാ​ണ് സം​സ്‌​ക​രി​ക്കു​ക.

ഇ​തി​നാ​യി 900 മീ​റ്റ​റോ​ളം പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്ട്രോ​ലി​റ്റി​ക് ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ച് ദ്ര​വ​മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. മേ​യ​ര്‍ ബീ​ന ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ണ്‍ലൈ​നാ​യി ആ​ശം​സ​യ​റി​യി​ച്ചു. തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി. കോ​ര്‍പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​യു. ബി​നി റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​സ്. ജ​യ​ശ്രീ, പി.​സി. രാ​ജ​ന്‍, ഒ.​പി. ഷി​ജി​ന, പി. ​ദി​വാ​ക​ര​ന്‍, പി.​കെ. നാ​സ​ര്‍, സി. ​രേ​ഖ, കൗ​ണ്‍സി​ല​ര്‍മാ​ര്‍, അ​മൃ​ത് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍ഗീ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ജ​യ​ന്‍,

സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ര്‍ ദി​ലീ​പ്, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി. മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും എം.​സി.​എ​ച്ച് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എ​ന്‍. അ​ശോ​ക​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

#KozhikodeMedicalCollege #Sewage #Treatment #Plant #started #functioning

Next TV

Related Stories
#accident | കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

Apr 13, 2024 02:55 PM

#accident | കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

പൊയിൽകുന്നത്ത് വെച്ച് മുസഫറും ഫർസാനയും സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഫർസാന റോഡിലേക്ക് തെറിച്ചുവീണു....

Read More >>
#childdeath | കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

Apr 11, 2024 03:37 PM

#childdeath | കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ്...

Read More >>
#fire | കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്; കത്തിച്ചത് 50 കിലോ കേബിള്‍

Apr 9, 2024 10:26 PM

#fire | കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പൊലീസ്; കത്തിച്ചത് 50 കിലോ കേബിള്‍

സമീപത്തെ അടിക്കാടുകളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ അത് പെട്ടെന്ന് തന്നെ ഐ.ഒ.സിയിലേക്ക് വ്യാപിച്ച് വന്‍...

Read More >>
#protest | കൺസ്യൂമർഫെഡ് ചന്തയ്ക്ക് വിലക്ക്; ജീവനക്കാർ പ്രതിഷേധിച്ചു

Apr 9, 2024 04:40 PM

#protest | കൺസ്യൂമർഫെഡ് ചന്തയ്ക്ക് വിലക്ക്; ജീവനക്കാർ പ്രതിഷേധിച്ചു

കോഴിക്കോട് മുതലക്കുളം റീജിയണൽ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം സിഐടിയു ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം...

Read More >>
Top Stories