കോഴിക്കോട്: (kozhikode.truevisionnews.com) പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും ആദ്യവാരത്തിൽ ലഭിക്കണമെന്നാവശ്യപ്പെട്ട് സീനിയർ ജേണലിസ്റ്റ്സ് ഫോറം മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണം തുടങ്ങി.
ഒപ്പ് ശേഖരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് മുൻ പ്രസിഡണ്ട് എൻ.പി.രാജേന്ദ്രൻ നിർവ്വഹിച്ചു.
കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ സ്വാഗതവും ജില്ലാ പ്രസിഡണ്ട് വി.എൻ. ജയഗോപാൽ നന്ദിയും പറഞ്ഞു.
#Journalists #receive #pension #delay; #Collection #signatures #for #Bhima #Petition #submitted #ChiefMinister #started