Apr 25, 2025 02:06 PM

എലത്തൂർ : (kozhikode.truevisionnews.com) എലത്തൂർ നിയോജക മണ്ഡലത്തിലെ ചിറ്റടിക്കടവ് പാലത്തിന് 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂരിനെയും കക്കോടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.

വർഷങ്ങളായി ഈ പ്രദേശത്തുകാരുടെ ചിരകാല ആവശ്യ മായിരുന്നു ചിറ്റടിക്കടവ് പാലം. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.



#ChittadikadavuBridge #Administrativeapproval #crore #received #Forest #WildlifeMinisteroffice

Next TV

Top Stories