കോഴിക്കോട് : (kozhikode.truevisionnews.com) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പൊതുപരീക്ഷ ജൂലൈ 10 മുതല്‍ 28 വരെ നടക്കും.
2024ല്‍ പുതുതായി ഒന്നാം വര്‍ഷ രജിസ്ട്രേഷന്‍ നടത്തി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷക്കും 2024 ജൂലൈയില്‍ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയെഴുതി രണ്ടാം വര്‍ഷപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം വര്‍ഷ പരീക്ഷക്കും രജിസ്റ്റര്‍ ചെയ്യാം.
നേരത്തെ പരീക്ഷയെഴുതിയവര്‍ക്ക് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ക്കും അപേക്ഷിക്കാം. പിഴയില്ലാതെ മെയ് ഏഴ് വരെയും 50 രൂപ ഫൈനോടെ മെയ് 14 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കാം.
#HigherSecondary #EquivalencyExam #Applynow