Featured

ഏഴാമത് പോഷൺ പഖ്വാഡ ആഘോഷമാക്കി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

News |
Apr 23, 2025 08:57 PM

കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്തും കോഴിക്കോട് റൂറൽ ഐ സി ഡി എസ്സും സംയുക്തമായി ഏഴാമത് പോഷൺ പഖ്വാഡ സംഘടിപ്പിച്ചു. 2025 ഏപ്രിൽ എട്ട് മുതൽ 22 വരെ നീണ്ട് നിന്ന വിവിധ പരിപാടികളാണ് അങ്കണവാടി തലത്തിലും, പഞ്ചായത്ത് തലത്തിലും പോഷൺ പക്വാഡയുടെ ഭാഗമായി സംഘടിപ്പിച്ചത്.

ബ്ലോക്ക്‌ തലയിൽ നടത്തിയ സമാപന പരിപാടികൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റംല പുത്തലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് റൂറൽ ഐസിഡിഎസ് സിഡിപിഒ സി ടി സൈബന്നിസ, ഐസിഡിഎസ് സൂപ്പർവൈസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പോഷകാഹാര മത്സരം മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡയറ്റിഷന്മാരായ ആശ, വിസ്മയ എന്നിവർ വിധി നിർണ്ണയം നടത്തി.

വിജയികൾക്കും പങ്കാലികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ റാലി, പോഷകാഹാര പ്രദർശനവും മത്സരവും, ബോധവൽക്കരണ ക്ലാസ്, 'പോഷൻ ട്രാക്കർ' ആപ്പ് പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.

#Kozhikode #BlockPanchayat #celebrates #PoshanPakhwada

Next TV

Top Stories










News Roundup