തിരുവമ്പാടി : (kozhikode.truevisionnews.com) ലഹരിക്കെതിരെ വ്യായാമ കൂട്ടായ്മയായ മെക് സെവന്റെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. നാടിനെയും യുവതലമുറയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ജനങ്ങള്‍ ഒന്നടങ്കം ജാഗ്രത പാലിക്കണമെന്നും ലഹരി എന്ന വിപത്തിനെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്തെണമെന്നും കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് റിയാസ് അരിമ്പ്ര സംസാരിച്ചു.
നിയാസ് ഫിഗി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മെക് സെവന്‍ തിരുവമ്പാടി കോഡിനേറ്റര്‍മാരായ അര്‍ഷാദ് കല, ടി സി റസാക്ക്, അബ്ദുള്ള പീടികക്കണ്ടി,ഫാസിൽ തിരുവമ്പാടി എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ സന്തോഷ് മേക്കട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തുമെന്നും കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു.
#MecSeven #organized #mass #run #against #drugabuse