പേരാമ്പ്ര: (kozhikode.truevisionnews.com) ഡി കെ ടി എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണജാഥയുടെ മുന്നോടിയായി മുൻ ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി സി രാധാകൃഷ്ണന്റെ കായണ്ണയിലെ സ്മൃതി കുടിരത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ലാ പ്രസിഡന്റ് മനോജ്‌കുമാർ പാലങ്ങാട്, സംസ്ഥാന കമ്മിറ്റി അംഗം മഹിമരാഘവൻ നായർ, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ശശിധരൻ മങ്ങര,കായണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പൊയിൽ വിജയൻ,മേഘനാഥൻ,പി പി ശ്രീധരൻ,ഉന്തുമ്മൽ നാരായണൻ, പി സി വിജയൻ,എം കെ ബാലകൃഷ്ണൻ, എം വി ശശീന്ദ്രൻ, പി സി മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.
#DKTF #DistrictVehiclePromotionRally #PCRadhakrishnan #laid #flowers #SmritiKudiram