Apr 21, 2025 11:08 AM

കോഴിക്കോട്: (kozhikode.truevisionnews.com) കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലിയുടെ ഭാഗമായി കോഴിക്കോട്ട് നടന്ന ഒപ്പന പുരാണം സെമിനാർ ശ്രദ്ദേയമായി.

കുറ്റിച്ചിറ സിയസ്കൊ ഹാളിൽ നടന്ന ചടങ്ങിൽ ഒപ്പനയുടെ ചരിത്ര നിരൂപണം, ഡിബേറ്റ്, ആദരം എന്നിവ നടന്നു. മഹാകവി മോയിൻ കുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി സെമിനാർ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ കെ.മൊയ്തീൻകോയ അധ്യക്ഷനായി.ഒപ്പന കലയിൽ നൽകിയ അടയാളപ്പെടുത്തലിന് പി.എൻ ഉസ്മാൻ കോയ,പള്ളിവീട് ഉമ്മാത്തബി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹുസൈൻ രണ്ടത്താണി, മാപ്പിള കലാ അക്കാദമി സംസ്ഥാന ആക്ടിങ്ങ് പ്രസിഡൻ്റ് എ.കെ. മുസ്തഫ എന്നിവർ ഉപഹാരം കൈമാറി. അഷ്റഫ് പുളിക്കൽ, സാബി തെക്കേപ്പുറം എന്നിവർ പൊന്നാടയണിയിച്ചു.

കവി കെ.മൊയ്തു മാസ്റ്റർ വാണിമേൽ ക്ലാസെടുത്തു. ഡിബേറ്റിന് കവി പക്കർ പന്നൂർ,ഗായകൻ റഷീദ് മോങ്ങം,പഴയ കാല ഒപ്പന കലാകാരൻ പി.എൻ ഉസ്മാൻ കോയ എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന സെക്രട്ടറിമാരായ നൗഷാദ് വടകര, ഇഷ്റത്ത് സബ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം.കെ അഷ്റഫ്,സെക്രട്ടറി അഷ്റഫ് കൊടുവള്ളി, മലപ്പുറം ജില്ല പ്രസിഡൻ്റ് ലുഖ്മാൻ അരീക്കോട്,സെക്രട്ടറി പി.വി.ഹസീബ് റഹ്മാൻ, സംസ്ഥാന ചാരിറ്റി വിംഗ് കൺവീനർ അബ്ദുറഹിമാൻ കള്ളിതൊടി, ജില്ലാ ഭാരവാഹികളായ ഫസൽ വെള്ളായിക്കോട്,

സി വി അഷ്‌റഫ്‌, സിറ്റി ചാപ്റ്റർ പ്രസിഡൻ്റ്അനസ് പരപ്പിൽ, സെക്രട്ടറി റാഷിദ് അഹമ്മദ്, കവി ഫൈസൽ കന്മനം, സൂഫി ഗായകൻ അഷ്റഫ് പാലപ്പെട്ടി, സഹീർ നല്ലളം,ഉമ്മർ മാവൂർ, കെ.എം വഹീദ ,ലിയാന മോൾ, ഇ.ഫൈസൽ സമാൻ, എം.കെ ജലീൽ, ബഷീർ മാസ്റ്റർ, ലിബ ഫാത്തിമ, നൂഹ മോൾ പ്രസംഗിച്ചു.

#KeralaMappilaKalaACademi #SilverJubilee #OppanaPuranamseminar #highlight

Next TV

Top Stories










News Roundup