---
title: "നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം&വായനശാലയുടെ നേതൃത്വത്തിൽ വായനക്കളരി സംഘടിപ്പിച്ചു"
english_title: "#reading #program #organized #leadership #NaduvannurRamunniMasterLibrary #ReadingRoom"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/285431/reading-program-organized-leadership-naduvannurramunnimasterlibrary-readingroom"
published_at: "2025-04-23T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68091e3dcd961_FDSF.jpg"
keywords: []
---

# നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം&വായനശാലയുടെ നേതൃത്വത്തിൽ വായനക്കളരി സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ: [** നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനക്കളരി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.ടി. മനോജ് ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ: [** നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനക്കളരി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.ടി. മനോജ് ഉദ്ഘാടനം ചെയ്തു.

എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. പി.വി. ശാന്ത ഏ.കെ.പ്രകാശൻ മാസ്റ്റർ, ദിവ്യ.പി.കെ.എന്നിവർ സംസാരിച്ചു. എം.എൻ. ദാമോദരൻ സ്വാഗതവും വൈമിക ദിനേശ് നന്ദിയും പറഞ്ഞു.

> വേനലവധികാലത്ത് "മലയാളം പഠിക്കാം വായനയെ വരവേൽക്കാം " എന്ന പദ്ധതിയുടെ ഭാഗമായി വായനശാലയിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെ നടക്കുന്ന വായനക്കളരി മെയ് 20 വരെ തുടരുന്നതാണ്.

6 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/285431/reading-program-organized-leadership-naduvannurramunnimasterlibrary-readingroom)