Apr 23, 2025 04:49 PM

ബാലുശ്ശേരി: (kozhikode.truevisionnews.com) രക്ഷാകർതൃ വിദ്യാഭ്യാസത്തിന് ''നേർവഴി" പദ്ധതിയുമായി ബാലുശ്ശേരി നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതി. അഡ്വ. കെ എം സച്ചിൻദേവ് എം എൽ എ യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയ്ക്ക് രൂപരേഖയായി.

കുട്ടികളിൽ പ്രകടമായി വരുന്ന സ്വഭാവ വ്യതിയാനങ്ങൾ ക്രമീകരിക്കുന്നതിനും ലഹരി ഉൾപ്പെടെയുള്ള ദുശ്ശീലങ്ങളിൽ പെടാതെ മികച്ച വ്യക്തിത്വം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ രക്ഷാകർതൃ ശാക്തീകരണമാണ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടം നടക്കുക.

മണ്ഡലത്തിൽ പുതുതായി ഏഴാം തരത്തിലേക്കും എട്ടാം തരത്തിലേക്കും എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് തുടക്കത്തിൽ പരിശീലനം നൽകുക. ആവശ്യമായ പരിശീലകരെ കേന്ദ്രീകൃതമായി ലഭ്യമാക്കും.

ഇതു സംബന്ധിച്ചു ബാലുശ്ശേരി ബ്ലോക്ക് ഹാളിൽ ചേർന്ന ആസൂത്രണ യോഗത്തിൽ അഡ്വ. കെ എം സച്ചിൻദേവ് എം എൽ എ അധ്യക്ഷനായി. കെ കെ ശിവദാസൻ പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി എം കുട്ടികൃഷ്ണൻ, സി അജിത, എസ് എസ് കെ ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ സി ഷീബ തുടങ്ങിയവർ സംസാരിച്ചു. കെ കെ സത്യൻ സ്വാഗതവും കെ കെ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

#BalusseryConstituencyEducation #Committee #launches #DirectPath #project #nursingeducation

Next TV

Top Stories










News Roundup