താമരശ്ശേരി: (kozhikode.truevisionnews.com) ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ രാസലഹരിക്കെതിര ഡ്രഗ് ഫ്രീ കേരള എന്ന സന്ദേശമുയര്‍ത്തി താമരശ്ശേരിയില്‍ നിന്നും തിരുവന്തപുരത്തേക്ക് സൈക്കിള്‍ യാത്ര തുടങ്ങി.
പൂനൂരിൽ കെ. സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറൽ സെക്രെട്ടറി സി കെ ഷമീർ ബാവ അധ്യക്ഷത വഹി ച്ചു റൂറല്‍ എസ്.പി ബൈജു ഫ്‌ളാഗോഫ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുഗുണന്‍ ലഹരിവിരുദ്ധ സന്ദേശം കൈമാറി നജീബ് കാന്തപുരം എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.
എം വി ഡി മനുരാജ് പ്രേംജി ജയിംസ്, സുശീർ കുമാർ സി പി കരീം മാസ്റ്റർ, അജിത് കുമാർ, രമേശൻ മാസ്റ്റർ പ്രസംഗിച്ചു. കോഡിനേറ്റർ കെ അബ്ദുൽ മജീദ് സഗതവും ഷംസുദ്ധീൻ ഏകരൂൽ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് താമരശ്ശേരി വഴി കോഴിക്കോട് പിന്നിട്ട് ആദ്യ ദിവസത്തെ യാത്രകോട്ടക്കലില്‍ സമാപിക്കും. തുടര്‍ദിവസങ്ങളില്‍ തൃശൂര്‍, എറണാകുളം ,ആലപ്പുഴ, കൊല്ലം ജില്ലയിലൂടെ കടന്ന് 26ന് തിരുവനന്തപുരത്ത് സമാപിക്കും,വിവിധയിടങ്ങളില്‍ ജനപ്രതിനിധികളും സാംസ്ക്കാരിക നായകരും സാമൂഹിക പ്രവര്‍ത്തരുമടക്കം നിരവധി പേര്‍ പങ്കാളികളാവും.
#Cycleride #raise #message #DrugFreeKerala #against #drugaddiction