കോഴിക്കോട് : (kozhikode.truevisionnews.com) മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് മാധ്യ പ്രവര്‍ത്തകര്‍ക്കായി മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം മാലിന്യമുക്തമാകുന്നതിന്റെ മുന്നോടിയായി ഏറ്റവും പ്രധാനം ജനങ്ങളുടെ മനോഭാവമാറ്റത്തില്‍ ഉണ്ടാകേണ്ട മാറ്റമാണ്. ജനങ്ങളുടെ മനോഭാവം മാറ്റുന്നതില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് പ്രശംസനീയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മാലിന്യമുക്തം നവകേരളം, വൃത്തി -25 സാനിറ്റേഷന്‍ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനും, കേരള പത്ര പ്രവര്‍ത്തക യൂണിയനും സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. കെയുഡബ്ല്യൂജെ ജില്ല പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍, മാലിന്യ മുക്തം നവ കേരളം ക്യാമ്പയിന്‍ കോ-കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, കെഎസ്ഡബ്ല്യൂഎംപി ജില്ലാ കോര്‍ഡിനേറ്റര്‍ വിഘേനഷ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ സുരേഷ് കുമാര്‍, കെയുഡബ്ല്യൂജെ ജില്ലാ സെക്രട്ടറി പി കെ സജിത്ത്, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരായ സി കെ സരിത്ത്, കെ പി രാധാകൃഷ്ണന്‍, ഒ ജോതിഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു.
#Wastefree #NewKerala #Media #workshop #organized