---
title: "കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്"
english_title: "#Tipperlorry #loses #control #overturns #Kozhikode #one #dies #tragically #two #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/277589/tipperlorry-loses-control-overturns-kozhikode-one-dies-tragically-two-injured"
published_at: "2025-03-19T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dad4d766206_yty.jpg"
keywords: []
---

# കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്. ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്. ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്.

നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്.

വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനീയർ എന്നിവർക്ക് നിസാര പരിക്കേറ്റു. പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/277589/tipperlorry-loses-control-overturns-kozhikode-one-dies-tragically-two-injured)