കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; രണ്ട് വയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു

കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; രണ്ട് വയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു
Feb 20, 2025 09:55 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് കടിയേറ്റു. പെരുവട്ടൂർ സ്വദേശി വിജയലക്ഷ്മി, മകൾ രചന, ഇവരുടെ മകനായ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്.

വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരന്റെ നെറ്റിക്കും മൂക്കിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താൻ എത്തിയപ്പോഴാണ് മുബാറക്ക് എന്നയാൾക്ക് കടിയേറ്റത്.

പരുക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിരന്തരമായി തെരുവ് നായകളുടെ ശല്യമുള്ള മേഖലയാണ് പെരുവട്ടൂർ. കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു.

തെരുവ് നായയെ പിടികൂടണമെന്നും നാട്ടുകാരെ കടിച്ച നായ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്നും പരാതിയുണ്ട്.

#Another #straydog #​​attack #Peruvatur #Kozhikode #Four #people #including #two #year #old #boy #bitten

Next TV

Related Stories
സീതി സാഹിബ്‌ ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി 'മെഡി കെയർ' നിർദ്ധനരായ രോഗികൾക്കായി പ്രതിമാസം സൗജന്യ മരുന്ന് വിതരണം

Jul 26, 2025 05:32 PM

സീതി സാഹിബ്‌ ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി 'മെഡി കെയർ' നിർദ്ധനരായ രോഗികൾക്കായി പ്രതിമാസം സൗജന്യ മരുന്ന് വിതരണം

സീതി സാഹിബ്‌ ഹ്യുമാനിറ്റേറിയൻ സെന്റർ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ നന്തിയുടെ പുതിയ പദ്ധതിയായ 'മെഡി കെയർ' നിർദ്ധനരായ 80ഓളം രോഗികൾക്കുള്ള പ്രതിമാസം...

Read More >>
സമര സൂര്യന്; വി.എസ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് നന്തി ടൗണിൽ സിപിഐ എം സർവ്വകക്ഷി മൗനജാഥയും അനുശോചനവും

Jul 25, 2025 12:04 PM

സമര സൂര്യന്; വി.എസ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് നന്തി ടൗണിൽ സിപിഐ എം സർവ്വകക്ഷി മൗനജാഥയും അനുശോചനവും

വി.എസ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് നന്തി ടൗണിൽ സിപിഐ എം സർവ്വകക്ഷി മൗനജാഥയും...

Read More >>
മതമൗലികവാദികൾക്ക് മുന്നിൽ സർക്കാർ വഴങ്ങരുത് -എ കെ എസ് ടി യു

Jul 20, 2025 03:20 PM

മതമൗലികവാദികൾക്ക് മുന്നിൽ സർക്കാർ വഴങ്ങരുത് -എ കെ എസ് ടി യു

സ്കൂൾ സമയമാറ്റവിഷയത്തിൽ മതമൗലികവാദികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്ന് എ കെ എസ് ടി...

Read More >>
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
Top Stories

News Roundup

News from Regional Network

https://kozhikode.truevisionnews.com/- //Truevisionall