കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; ക്വട്ടേഷൻ സംഘത്തിനെതിരെ പരാതി

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; ക്വട്ടേഷൻ സംഘത്തിനെതിരെ പരാതി
Feb 19, 2025 11:11 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിങ് സ്‌ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂർ പുറായിൽ വീട്ടിൽ ഷബീർ അലിയെ (34) ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് മർദിച്ചുവെന്ന് കൊടുവള്ളി പൊലീസിൽ പരാതി നൽകി.

ർദനത്തിനു ശേഷം താമരശ്ശേരിയിൽ ഇറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. ബിസിനസ് സ്ഥാപനത്തിലെ തർക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് യുവാവിന്റെ ആരോപണം.

സ്വകാര്യ സ്‌ഥാപനത്തിൽ മാർക്കറ്റിങ് മാനേജറായി ജോലി ചെയ്യുന്ന ഷബീർ അലിയെ ഓഫിസിൽനിന്നും സ്‌ഥാപന ഉടമ ഒരു യോഗത്തിനെന്നു പറഞ്ഞ് വാഹനത്തിൽ പുറത്തേക്ക് വിളിച്ചുകൊണ്ടുപോവുകയും ക്വട്ടേഷൻ സംഘത്തെ ഉപയോഗപ്പെടുത്തി വാഹനത്തിൽ വച്ചും കോടഞ്ചേരി, വയനാട്ടിലെ റിസോർട്ട് എന്നിവിടങ്ങളിലെത്തിച്ചും മർദിച്ചെന്നുമാണ് പരാതി.

പരുക്കേറ്റ ഷബീർ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൊടുവള്ളി പൊലീസ് അറിയിച്ചു.



#youngman #abducted #beaten #Koduvalli #Kozhikode #Complaint #quotationteam

Next TV

Related Stories
മതമൗലികവാദികൾക്ക് മുന്നിൽ സർക്കാർ വഴങ്ങരുത് -എ കെ എസ് ടി യു

Jul 20, 2025 03:20 PM

മതമൗലികവാദികൾക്ക് മുന്നിൽ സർക്കാർ വഴങ്ങരുത് -എ കെ എസ് ടി യു

സ്കൂൾ സമയമാറ്റവിഷയത്തിൽ മതമൗലികവാദികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്ന് എ കെ എസ് ടി...

Read More >>
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 11:05 PM

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

Jul 13, 2025 10:42 PM

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ്...

Read More >>
Top Stories










Entertainment News





https://kozhikode.truevisionnews.com/- //Truevisionall