ബാലുശേരി: (kozhikode.truevisionnews.com) ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം. പറമ്പിന്‍മുകള്‍ കുളത്തിന്റെ മീത്തല്‍ സുബിന്‍ലാലിന്റെ ഉടമസഥതയിലുള്ള ഓട്ടോയില്‍ വളാഞ്ചേരി പാലാറ ഹസ്സന്റെ ഉടമസ്ഥയിലുള്ള കാര്‍ വന്നിടിക്കുകയായിരുന്നു.
ആര്‍ക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സുബിന്‍ലാല്‍ ഗുഡ്സ് ഓട്ടോ റോഡരികില്‍ നിര്‍ത്തിയിട്ടശേഷം വീട്ടിലേക്ക് പോയപ്പോള്‍ ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് റോഡരികില്‍ നിന്നും മറിഞ്ഞ് ഒരു മരത്തില്‍ തങ്ങിനിന്നു. ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായുംതകര്‍ന്നിട്ടുണ്ട്.
സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ കാലും ഒടിഞ്ഞു. ഹൈവെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
#Accident #Balushery #Koilandi #road #carcollided #goods #paddy #field