Jan 28, 2025 12:12 PM

കോഴിക്കോട് : (kozhikode.truevisionnews.com) തിരിച്ചുവന്ന അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമനിധിയിൽ അഗങ്ങളായി ചേരുവാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാറുകളോട് പ്രവാസി കൂട്ടായ്മയായ എക്സ് ഷാർജ കെഎംസിസി കോഴിക്കോട് ലീഗ്ഹൗസിൽ സങ്കടിപ്പിച്ച സംഗംമം ഉത്ഘാടനം ചെയ്ത്കൊണ്ട് ഡോ: പി അഹമ്മദ് ഷരീഫ് പറഞ്ഞു.

പ്രവാസി വോട്ടവകാശം സാധ്യമാവുന്നുവെന്ന തോന്നൽ ഉണ്ടായെങ്കിലും അതിതുവരെ പ്രാവർത്തിക മായില്ലെന്നും അതിനാവശ്യമായ നടപടി ക്രമങ്ങൾ ത്വരിതപെടുത്തണമെന്നും പഴയകാല പ്രവാസിയും മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയാ സാഹിബിന്റെ മരുമകൻ കൂടിയായ ഡോ:അഹമ്മദ്ഷരീവ് കൂട്ടിച്ചേർത്തു.

കെ അസ്സൻ കുട്ടി അദ്ധ്യക്ഷത വഹിച്ച സംഗംമത്തിന് സഹദ് പുറക്കാട് സ്വാഗതം പറഞ്ഞു. ഭാവി പ്രവർത്തനത്തിനായി റിലീഫ്, സ്നേഹപരിചരണം,ഹരിതാവമായ ഷാർജയിലെ പ്രവാസ കാലം; നാൾ വഴികളുടെ അന്വേഷണം അഥവാ ചരിത്ര നിർമ്മിതി എന്നിവക്കായി പ്രത്യേകം സബ്കമ്മിറ്റികൾ നിലവിൽ വന്നു.

അലിക്കുഞ്ഞ്കടപ്പുറം, ചേരൂർ അബ്ദുൽകാദർ മൗലവി,ടി ഹാഷിം,മുസ്ഥഫ ശ്രീകഠപുരം,സൂപ്പി തിരുവള്ളൂർ,ബീരാൻ ആക്കോട്,റഷീദ് മലപ്പാടി,മുസ്ഥഫ മുട്ടുഞൽ,ഇസ്മായീൽ എടച്ചേരി,മജീദ്ഹാജി വടകര,യാസീൻ വെട്ടം,മുഹമ്മദലി ചാലിയം, അബ്ദുള്ള പുതംകോട്, സൈതലവി എടച്ചലം കബീർ നാട്ടിക ,റഷീദ് മണ്ടോളി, അബ്ദുള്ളമാണിക്കൊത്ത്, മൊയ്തുബിൻ കുഞ്ഞൂട്ടി,അസൈനാർ ടിടി,അബ്ബാസ് കുന്നിൽ, ഹാഷിം പുന്നക്കൽ,എജി അബ്ദുള്ള , ഫൈസൽ രാമത്ത്,ഉസ്മാൻ കല്ലായി എന്നിവർ പ്രസംഗിച്ചു.

#Action #become #member #PravasiWelfareFund #over #years #age #DrPAhmedSharif

Next TV

Top Stories










News Roundup






GCC News