Jan 27, 2025 10:34 PM

കോഴിക്കോട് : (kozhikode.truevisionnews.com) മാവൂർ ഗ്വോളിയോർ റയോൺസ് അടച്ചു പൂട്ടിയിട്ട് 25 വർഷം പിന്നിട്ടു. സ്ഥാപനം നിലച്ച് പോയെങ്കിലും ഫൈബർ ഡിവിഷൻ ജീവനക്കാർ കൂട്ടായ്മക്ക് അന്ന് തുടക്കമിട്ടിരുന്നു. വർഷത്തിൽ ഒരു ദിവസമെങ്കിലും ഒരുമിച്ച് കാണാം എന്ന് ലക്ഷ്യമിട്ട് ആരംഭിച്ച കൂട്ടായ്മ സിൽവർ ജൂബിലി ആഘോഷത്തിന്റെ നിറവിലാണ്.


എല്ലാവർഷവും ജനുവരി 26 ന് ഒരു പകൽ ഇവർ കോഴിക്കോട് ഒത്തു കൂടും. ഇത്തവണത്തെ ഒത്ത് ചേരൽ മറീന റസിഡൻസിയിലായിരുന്നു. കൺവീനർ കെ ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ ഇലക്ടിക്കൽ വിഭാഗം ചീഫ് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ചിലർ വാർദ്ധക്യത്തിൻ്റെ അവശതകൾ പ്രകടമാക്കിയെങ്കിലും മറ്റ് ചിലർ മനസ് ഇപ്പോഴും ചെറുപ്പമാണെന്ന് ഓർമ്മപ്പെടുത്തി. കൂട്ടുകാരെ കാണാൻ മക്കളുടെ അനുവാദത്തെ മറി കടന്നു വന്നവരും പേര മക്കളോടൊപ്പം എത്തിയവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.


ഗ്രാസിമിലെ ജോലി നഷ്ടപ്പെട്ട് വിദേശത്ത് തൊഴിൽ ചെയ്ത് ഇപ്പോൾ വിശ്രമിക്കുന്നവരും കമ്പിനികളിൽ കൺസൾട്ടൻ്റായി ജോലി ചെയ്യുന്നവരും കൂട്ടായ്മയിലുണ്ട്. 1979 ൽ ജോലി ലഭിച്ച ചെറുപ്പ ദേവകി അമ്മയാണ് ഏറ്റവും മുതിർന്ന വനിത അംഗം.

ഗ്രാസിമിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടെങ്കിലും തുടർ പഠനത്തിലൂടെ സർക്കാർ ഉന്നത ജോലി നേടിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു പാലിയേറ്റീവ് പരിചരണം, ജീവ കാരുണ്യ പ്രവർത്തനം, കൃഷി എന്നിവക്ക് പ്രായം തടസമല്ല എന്ന് ഓർമ്മപ്പെടുത്തുന്നവരും അനുഭവങ്ങൾ പങ്കുവെക്കാൻ എത്തി.

അംഗങ്ങൾ തൊഴിൽ കാലഘട്ടത്തെ ഓർമ്മപ്പെടുത്തിയ അനുഭവങ്ങൾ പങ്കുവെച്ചും പാട്ടു പാടിയും കൂട്ടായ്മക്ക് ആവേശം പകർന്നു. ഇ ബാലകൃഷ്ണൻ നായർ സ്വാഗതവും പി ആലിക്കോയ നന്ദിയും പറഞ്ഞു. 85 അംഗങ്ങൾ കൂട്ടായ്മയിൽ പങ്കെടുത്തു.

#Grasim #shutdown #staff #camaraderie #continue #community #celebrating #silverjubilee

Next TV

Top Stories










News Roundup