Jan 27, 2025 09:52 PM

ബാലുശ്ശേരി : (kozhikode.truevisionnews.com) ഇന്ത്യയുടെ എഴുപത്തി ആറാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ പൊന്നരം റെസിഡൻസ് അസോസിയേഷൻ ചേനാട്ട് ഗൗരിയുടെ വീട്ടിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ഡോ. ഏൻസി ഷിജു( (ഓഫ്ത്താൽമോളജിസ്റ്റ്) ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

കണ്ണിന്റെ പ്രാധാന്യം മനസ്സിലാക്കി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിൽ തന്നെ കൃത്യമായി ചികിത്സിച്ച് ഭേദമാക്കാനും ഇതിലൂടെ ജീവിതത്തിൽ ദീർ ഘകാലം യഥാർത്ഥ കാഴ്ച ശക്തിയിലൂടെ മുന്നോട്ട് പോകാനും പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിക്കാനും കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി. ലക്ഷ്മി പൊന്മാനംകണ്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സി. ശിവദാസൻ മാസ്റ്റർ, സ്വാഗതം പറഞ്ഞു.

മുഖ്യരക്ഷാധികാരി കെ. രാമചന്ദ്രൻമാസ്റ്റർ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു. കെ. വിജയൻമാസ്റ്റർ, ബീന കാട്ടുപറമ്പത്ത്, പി. കെ. രാജാഗോപാലൻ, ഹരിദാസ്. സി. (ഹരിതം ), ബാലകൃഷ്ണൻ കിഴക്കയിൽ, അമോഖ് (ദേവപ്രഭ), സജിത്കുമാർ വലിയവീട്ടിൽ, ഗോപിനാഥൻ ശ്രീകമ്മങ്ങാട്ട്, സോമൻ ശ്രീഗേഷ്, ഗൗരി ചേനാട്ട് എന്നിവർ സംസാരിച്ചു.

#able #move #forward #realvision #long #time #life

Next TV

Top Stories










GCC News