പേരാമ്പ്ര : ( kozhikode.truevisionnews.com) പുറ്റം പൊയിലിലെ ഭിന്നശേഷിക്കാരായ കരിങ്ങാറ്റി പറമ്പത്ത് റാഫിയയ്ക്കും കുടുംബത്തിനും വിവാഹ പ്രായമായ രണ്ടു പെൺകുട്ടികളുണ്ടായിട്ടും സർക്കാർ പദ്ധതിയിൽ വീട് ലഭിച്ചിരുന്നില്ല.
തുടർന്നാണ് പുറ്റം പൊയിലിലെ സുമനസുകളുടെ സഹായത്തോടെ കോൺഗ്രസ് പ്രവർത്തകർ വീട് നിർമ്മിച്ചിരിക്കുന്നത്. 24 ന് വെള്ളിയാഴ്ച്ച രണ്ട് മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്നേഹഭവനം കുടുംബത്തിന് കൈമാറും.
ഒപ്പം വടകര എം പി ഷാഫി പറമ്പിലിന് സ്വീകര ണവും ചൂരൽമല പ്രദേശങ്ങളിൽ സഹായവുമായി എത്തിയ പൊതു പ്രവർത്തകർക്ക് മാതൃകയായ ടി. സിദ്ധിഖിന് ആദരവും നൽകും. ഡി സി.സി. പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ. എൻ. സുബ്രമണ്യൻ. കെ. ബാലനാരായണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർഡ് മെമ്പർ പി.കെ.രാഗേഷ് ' റഷീദ് പുററം പൊയിൽ. ടി.എൻ കെ. ബാലകൃഷ്ണൻ മാസ്റ്റർ. വി.കെ. രമേശൻ ' അഷറഫ് ചാലിൽ' യു സി രജീഷ്.ഇ.എം രാജൻ. കെ. പി. രാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
#house #ready #Congress #replaced #who #left #behind