Jan 9, 2025 08:41 PM

കോഴിക്കോട്: ( kozhikode.truevisionnews.com) കരുവണ്ണൂർ പ്രമുഖ സ്വാതന്ത്യസമര സേനാനിയും സിപിഐ നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും മാർക്സിറ്റ് പണ്ഡിത നുമായിരുന്ന പി ആർ നമ്പ്യാരുടെ സ്മരണക്കായി രൂപീകരിച്ച പി ആർ നമ്പ്യാരുടെ 2024ലെ പുരസ്കാരം സാംസ്കാരിക പ്രവർത്തകനും കവിയുമായ എം എം സജീന്ദ്രന് റവന്യു മന്ത്രി കെ രാജൻ സമ്മാനിച്ചു.

ട്രസ്റ്റ് ചെയർമാൻ പ്രഫ: കെ പാപ്പുട്ടി അധ്യക്ഷത വഹിച്ചു സത്യൻ മൊകേരി ടി വി ബാലൻ കെ കെ ബാലൻ അഡ്വ: പി ഗവാസ് സോമൻ മുതുവന പി ഹരീന്ദ്രനാഥ് പി സുരേഷ് ബാബു ടി എം ശശി പ്രസംഗിച്ചു.

നേരത്തെ ഇന്ത്യ - വർത്തമാനം എന്ന വിഷയത്തിൽ സെമിനാർ നടന്നു.

അഡ്വ: പി വസന്തം മോഡറേറ്റർ ആയിരുന്നു. പ്രഫ: ടി പി കുഞ്ഞികണ്ണൻ അഡ്വ .: പി പ്രശാന്ത് രാജൻ പ്രസംഗിച്ചു. രാജൻ രോഷ്മസ്വാഗതവും പി ആദർശ് നന്ദിയും പറഞ്ഞു.

#PRNambiarTrustAward #presented #MMSajeendran

Next TV