മേപ്പയൂർ : (kozhikode.truevisionnews.com) ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂർ സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന സഹവാസ ക്യാമ്പ് സ്കൗട്ട് ജില്ലാ സെക്രട്ടറി പി പ്രവീൺ ഉദ്ഘാടനം ചെയ്തു.
യു ബിജു അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായിലഹരി വിരുദ്ധ റാലി,പാലിയേറ്റീവ് പരിശീലനം, ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലനം പേരാമ്പ്ര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റാഫ് പ്രേമൻ ക്ലാസ് എടുത്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി പേരാമ്പ്ര എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബാബു പി നേതൃത്വം നൽകി.
ഹരിത പച്ചക്കറി കൃഷി എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സക്കീർ എം, ശാലിനി ടിവി, സിനി , ഷാഹിദ, അശ്വതി, ആദിത്യ, ഷഹൻ, നജം, നിവേദ് എന്നിവർ നേതൃത്വം നൽകി.
ശ്രീദേവി എം എം, ഷീബ ടി എം, ഷാജു സി എം, അഞ്ജലി രാജ് പി സി സ്കൗട്ട് ആൻഡ് ഗൈഡ് പ്രതിനിധി, എം സുഭാഷ് കുമാർ സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.
രാകേഷ് കെ സ്വാഗതവും സി വി സജിത്ത് നന്ദിയും പറഞ്ഞു .
#GVHSSMepayur #ScoutGuide #students #three #days #cohabitation #camp